Story Dated: Friday, February 13, 2015 08:55
ബര്‍ലിന്‍: ജോലി സ്‌ഥലങ്ങളില്‍ സ്‌ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ലോകമൊട്ടാകെ ശബ്‌ദമുയരുമ്പോള്‍ വ്യത്യസ്‌ത വിധിയുമായി ജര്‍മന്‍ കോടതി രംഗത്ത്. ജോലി സ്‌ഥലത്ത് യുവതിയുടെ മാറിടത്തില്‍ കടന്നുപിടിച്ച യുവാവിന്റെ നടപടി അത്ര വലുതല്ലെന്നാണ് കോടതിയുടെ ഭാഷ്യം. യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയ സ്‌ഥാപനത്തിന്റെ നടപടി തടഞ്ഞുകൊണ്ടുള്ള ഉത്തരവിലാണ് കോടതി വ്യത്യസ്‌തമായ നിരീക്ഷണം നടത്തിയത്.
2012ലാണ് സംഭവം. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ യുവാവാണ് യുവതിയുടെ മാറിടത്തില്‍ കടന്നുപിടിച്ചത്. തന്റെ വിവരമില്ലായ്‌മകൊണ്ട് പറ്റിപ്പോയതാണെന്ന് തെറ്റ് ഏറ്റുപറഞ്ഞ യുവാവ് നഷ്‌ടപരിഹാരമായി യുവതിക്ക് പണവും നല്‍കിയിരുന്നു. പക്ഷേ പരിച്ച് വിടല്‍ നടപടിയുമായി സ്‌ഥാപനം രംഗത്ത് എത്തിയതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ജോലി സ്‌ഥലത്തെ സ്‌ത്രീകള്‍ക്ക് എതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നതിലേയ്‌ക്ക് നീളുന്നിലെന്ന് കോടതി നിരീക്ഷിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ തൊഴിലാളിയുടെ നടപടി പിരിച്ചുവിടലില്‍ കലാശിച്ചാല്‍ അത് കേസിന്റെ പ്രാധാന്യം അനുസരിച്ച് മാത്രമെ വിലയിരുത്താന്‍ കഴിയുകയുള്ളു എന്നും കോടതി പറഞ്ഞു. യുവാവിന് നഷ്‌ടമായ ജോലി തിരികെ നല്‍കാന്‍ സ്‌ഥാപനത്തോട് നിര്‍ദേശിച്ചാണ് കോടതി കേസ് അവസാനിപ്പിച്ചത്.
from kerala news edited
via IFTTT