Story Dated: Friday, February 13, 2015 08:24
തിരുവനന്തപുരം: വന്‍ വിവാദങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്നും 266 കിലോ സ്വര്‍ണം കാണാതായതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ നിന്നും പലപ്പോഴായി പുറത്തുകൊണ്ടുപോയ 893 കിലോ സ്വര്‍ണ്ണത്തില്‍ നിന്നും കാണാതായതായി സുപ്രീം കോടതിയില്‍ മുന്‍ സി.എ.ജി. വിനോദ് റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1800 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വന്‍ ക്രമക്കേടുകളാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
സ്വര്‍ണം പുശല്‍ ജോലിക്കായി പുറത്തേക്ക് കൊണ്ടുപോയ സ്വര്‍ണത്തില്‍ ശേഷിക്കുന്നത് 625.44 കിലോ സ്വര്‍ണം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 82 തവണയായാണ് സ്വര്‍ണം ക്ഷേത്രത്തില്‍ നിന്നും പുറത്തേയ്‌ക്ക് കൊണ്ടുപോയത്. ഓരോ തവണ പുറത്ത് കൊണ്ടുപോയ ശേഷം തിരികെ വരുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവ് വന്നിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുള്ളത്.
കൂടാതെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പാത്രങ്ങളിലും മറ്റും സ്വര്‍ണം പൂശുന്നതിനായി 4.70 കോടി രൂപയുടെ സ്വര്‍ണം കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1991ല്‍ നിലവറിയല്‍ നിന്നെടുത്ത 101 ശരപ്പൊളി മാലകള്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെ ക്ഷേത്രത്തിലെത്തിച്ചത്. സ്വര്‍ണം നിലവറയില്‍ നിന്ന് എടുക്കുമ്പോഴും തിരികെ വെയ്ക്കുമ്പോഴും അതിന്റെ ശരിയായ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ലെന്നും ക്ഷേത്രത്തിലെ വരവ് ചെലവു കണക്കുകളിലും കൃത്രിമം നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.
കാണിക്കയായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലെ വെള്ളി ആഭരണങ്ങളുടെ കാര്യത്തിലും തിരിമറി നടന്നിട്ടുണ്ട്. 300 കിലോ വെള്ളി ഉപയോഗിക്കാന്‍ എടുക്കേണ്ട സാഹചര്യത്തില്‍ 500 കിലോ വെള്ളിവരെ കരാറുകാര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കല്‍മണ്ഡപം, ശ്രീകോവില്‍ എന്നിവടങ്ങളില്‍ പൂശാനായി ഉരുക്കാന്‍ കൊണ്ടുപോയ 80 പാത്രങ്ങളില്‍ തിരികെ കിട്ടിയപ്പോള്‍ നാലു പാത്രങ്ങള്‍ നഷ്ടമായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
from kerala news edited
via IFTTT