121

Powered By Blogger

Friday, 13 February 2015

ജയലളിതയുടെ അപ്പീല്‍: ഭവാനിസിങ്ങിനെ നിയമിക്കാന്‍ തമിഴ്‌നാടിന് അധികാരമില്ലെന്ന് കോടതി








ജയലളിതയുടെ അപ്പീല്‍: ഭവാനിസിങ്ങിനെ നിയമിക്കാന്‍ തമിഴ്‌നാടിന് അധികാരമില്ലെന്ന് കോടതി


Posted on: 12 Feb 2015


ബെംഗളൂരു: ജയലളിതയുടെ അപ്പീല്‍വാദം നടക്കുമ്പോള്‍, ജി. ഭവാനി സിങ്ങിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി (എസ്.പി.പി.) നിയോഗിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന് നിയമാധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച വിലയിരുത്തി.

എസ്.പി.പി.യായി കര്‍ണാടക സര്‍ക്കാര്‍ 2013-ല്‍ നിയമിച്ച് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം സിങ്ങിന് ആ നിലയ്ക്ക് തുടരാമെന്നും കോടതി വിധിച്ചു. എന്നാല്‍, ചെന്നൈയിലെ വിജിലന്‍സ്- അഴിമതിവിരുദ്ധ ഡയറക്ടറേറ്റ് നല്കിയതാണ് കോടതി തള്ളിയത്.

പുതിയ എസ്.പി.പി. നിയമനം ആവശ്യപ്പെട്ട് ഡി.എം.കെ. നേതാവ് കെ. അന്‍പഴകന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളുകയുണ്ടായി.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷ വിധിച്ച പ്രത്യേക കോടതിവിധിക്കെതിരെയാണ് ജയലളിത അപ്പീല്‍ സമര്‍പ്പിച്ചത്.











from kerala news edited

via IFTTT