ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ സുനില്‍ വാസ്വാനി മുന്നില്‍
Posted on: 12 Feb 2015
ദുബായ്: അറേബ്യന്‍ ബിസിനസ് ഡോട്ട് കോം പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനി ഒന്നാംസ്ഥാനത്തെത്തി. പട്ടികയിലെ ആദ്യ അഞ്ചുപേരില്‍ മലയാളികളായ രവി പിള്ളയും എം.എ. യൂസഫലിയും ഉണ്ട്.
സുനില്‍ വാസ്വാനിയുടെ ആസ്തി 720 കോടി ഡോളറാണ്. ദുബായ് ആസ്ഥാനമായി 18 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാലിയന്‍ ഗ്രൂപ്പ് ആഫ്രിക്കയില്‍ ശക്തമായ ബിസിനസ് സാന്നിധ്യമാണ്. 450 കോടി ഡോളര്‍ ആസ്തിയുള്ള ഇഫ്‌കോ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ് അല്ലാനയാണ് രണ്ടാംസ്ഥാനത്ത്. ടിഫാനി, ലണ്ടന്‍ ഡയറി, നൂര്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ അല്ലാന ഗ്രൂപ്പിന് കീഴിലുണ്ട്.
ആര്‍.പി. ഗ്രൂപ്പ് ഉടമ രവി പിള്ള 360 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാംസ്ഥാനത്തും എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ബി.ആര്‍. ഷെട്ടി 330 കോടി ഡോളറുമായി നാലാംസ്ഥാനത്തുമാണ്. അഞ്ചാംസ്ഥാനത്തുള്ള ലുലു ഇന്റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലിയുടെ ആസ്തി 321 കോടി ഡോളറാണ്. വി.പി.എസ്. ഹെല്‍ത്ത്‌കെയര്‍ എം.ഡി. ഡോ. ഷംഷീര്‍ വയലില്‍ 137 കോടി ഡോളറുമായി ഒമ്പതാംസ്ഥാനത്തും ഡി.എം.ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ 131 കോടി ഡോളറുമായി 11-ാം സ്ഥാനത്തുമാണ്. പട്ടികയിലുള്ള 50 പേരുടെയും കൂടി മൊത്തം സ്വത്ത് 5,000 കോടി ഡോളര്‍ വരും. റിപ്പോര്‍ട്ട് അനുസരിച്ച് 11 പേര്‍ ശതകോടീശ്വന്മാരാണ്.
from kerala news edited
via IFTTT