Story Dated: Saturday, February 14, 2015 11:18
കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊടകര കുന്നത്തുവീട്ടില്‍ അജയകുമാര്‍ (20), കൊടകര സ്വദേശി റെജിന്‍ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട ഐ.ടി.ഐ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണിരുവരും. മൂന്നാറിലേക്കുള്ള യാത്രമധ്യേ കോതമംഗലം കുന്നുകുഴി ഷാപ്പുംപടി വളവിലായിരുന്നു അപകടം.
from kerala news edited
via IFTTT