Story Dated: Friday, February 13, 2015 03:06
പനമരം: പനമരം കോഴിഫാം വളവ് അപകട ഭീഷണി ഉയര്‍ത്തുന്നു. പനമരം ടൗണില്‍ നിന്നും 200 മീറ്റര്‍ മാറി പനമരം- നടവയല്‍ റൂട്ടിലാണ് കോഴിഫാം വളവ്. പുഴയോട് ചേര്‍ന്ന് കോഴിഫാം വളവില്‍ റോഡരികില്‍ സംരക്ഷണ ഭിത്തി കെട്ടാത്തതും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമാണ് അപകടഭീഷണിക്ക് കാരണം. കൊടും വളവായതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണില്ല. എതിരേ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ പുഴയിലേക്ക് പോകാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയേണ്ടതായിരുന്നു. ഈ പ്രദേശത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
from kerala news edited
via
IFTTT
Related Posts:
വിദ്യാഭ്യാസ വായ്പ: കുടിശികക്കാര്‍ക്കെതിരെ ബാങ്കുകള്‍ നടപടികള്‍ ശക്തമാക്കുന്നു Story Dated: Thursday, December 25, 2014 03:07കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പ വാങ്ങി കൃത്യമായി തിരിച്ചടക്കാത്തവരുടെ പേരില്‍ ബാങ്കുകള്‍ നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികളുടേയും രക്ഷിതാക്കളുടേയും ഫോട്ടോക… Read More
പഞ്ചാ. പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചതിന് ഏഴുപേര്‍ക്കെതിരേ കേസ് Story Dated: Sunday, December 28, 2014 02:03മാനന്തവാടി: മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റിനെയും കുടുംബത്തെയും വാഹനം തടഞ്ഞ് ആക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ നാടിപ്പാറയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു… Read More
മഴമാറി, മാനം തെളിഞ്ഞു; വയനാടന്‍ പാടങ്ങളില്‍ വീണ്ടും കൊയ്ത്തുത്സവം Story Dated: Thursday, December 25, 2014 03:07കല്‍പ്പറ്റ: മഴമാറി, മാനം തെളിഞ്ഞു; വയനാടന്‍ പാടങ്ങളില്‍ വീണ്ടും കൊയ്ത്തുത്സവം. ഇനിയൊരു മഴയെത്തുംമുമ്പ് കൊയ്ത്തുമെതി പൂര്‍ത്തിയാക്കി നെല്ല് പത്തായത്തിലെത്തിക്കാനുള്ള പ… Read More
മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കണം: സി.പി.ഐ Story Dated: Thursday, December 25, 2014 03:07കല്‍പ്പറ്റ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ കല്‍പ്പറ്റ… Read More
മുത്തങ്ങ സമരം: ജയില്‍വാസമനുഭവിച്ച കുട്ടികള്‍ക്ക് നഷ്ടപരിഹാര വിതരണത്തിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും Story Dated: Sunday, December 28, 2014 02:03കല്‍പ്പറ്റ: മുത്തങ്ങ സമരത്തെ തുടര്‍ന്ന് ജയിലില്‍ കഴിയേണ്ടിവന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപ ധനസഹായത്തിന്റെ വിതരണത്തിനായി ജില്ലയില്‍ ബത്തേരി, മാനന്തവാടി… Read More