വിനീത് ശ്രീനിവാസന്‍, നിക്കി ഗല്‍റാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതരായ ജെക്‌സണ്‍ ആന്റണി, റെജീസ് ആന്റണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. തോമസ് ഉണ്ണിയാടന്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു.
ഇന്നസെന്റ്, നെടുമുടിവേണു, മണിയന്‍ പിള്ള രാജു, ശ്രീജിത്ത് രവി, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, വിനോദ് ചെമ്പന്‍ ജോസ്, മാമുക്കോയ, ബാലുവര്‍ഗീസ്, ചാലിപാല, സുനില്‍ സുഖദ തുടങ്ങിയവരാണ് താരങ്ങള്‍.
ചാന്ദ്‌വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി നിര്‍വഹിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
from kerala news edited
via IFTTT