വൈസെക്കര്‍ക്ക് ജര്‍മനി വിട നല്‍കി
Posted on: 13 Feb 2015
പ്രസിഡന്റ് ജോവാഹിം ഗൗക്ക്, ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ധനമന്ത്രി വോള്‍ഫ്ഗാങ് ഷൊയ്ബ്‌ളെ അടക്കം ജര്‍മന്‍ മന്ത്രിസഭയിലെ പ്രമുഖരും പങ്കെടുത്തു. ജര്‍മന്‍കാരുടെ മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു വൈസേക്കറിന്റേത്. ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ(സിഡിയു) നോമിനിയായിട്ടാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. 1984 മുതല്‍ 1994 വരെ രണ്ടു തവണ വൈസേക്കര്‍ ജര്‍മനിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. 1989 നവംബര്‍ 10 ന് ബര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇദ്ദേഹം, യുദ്ധാനന്തരമുള്ള ജര്‍മനിയുടെ ഏഴാമത്തെ പ്രസിഡന്റായി.1920 ഏപ്രില്‍ 15 ന് സ്റ്റുട്ട്ഗാര്‍ട്ടില്‍ ജനിച്ച ഇദ്ദേഹം 1981 മുതല്‍ 1984 വരെ ബര്‍ലിന്‍ സിറ്റി മേയറായി സ്ഥാനം വഹിച്ചിട്ടുണ്ട്.
ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT