Story Dated: Friday, February 13, 2015 03:18
ബെയ്‌ജിങ്: ചൈനയില്‍ മുസ്ലിം പുരോഹിതരെ സര്‍ക്കാര്‍ തെരുവില്‍ നൃത്തം ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ മുസ്ലിം വിഭാഗം ഏറെയുള്ള സിന്‍ജിയാങിലെ ഇമാമുകള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നടപടി. ഇസ്ലാം മത വിശ്വാസത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഇറക്കിയ പ്രസ്‌താവനകള്‍ ഏറ്റുചൊല്ലാനും ഇവരെ നിര്‍ബന്ധിച്ചിരുന്നാതായാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ കുട്ടികളെ മതം പഠിപ്പിക്കില്ല, പ്രാര്‍ത്ഥിക്കുന്നത് ആത്മാവിന് ദോഷമാണ്, തങ്ങളുടെ വരുമാനം കമ്യൂണിസ്‌റ്റ് ഭരണകൂടത്തില്‍ നിന്നാണ്, രാജ്യത്തിന്റെ സമാധാനത്തിന് വിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്യില്ല തുടങ്ങിയ പ്രതിജ്‌ഞകളും ഇവരെകൊണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ ചൊല്ലിപ്പിച്ചിരുന്നു.
മുസ്ലിം മതവിഭാഗത്തിന് എതിരെ ചൈനയിലെ കമ്യൂണിസ്‌റ്റ് സര്‍ക്കാര്‍ മുമ്പ് സ്വീകരിച്ച മത വിരുദ്ധ നടപടികള്‍ മേഖലയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം പുരോഹിതരെ സര്‍ക്കാര്‍ തെരുവില്‍ അപമാനിച്ചത്.
from kerala news edited
via IFTTT