Story Dated: Friday, February 13, 2015 01:23
ഗസിയാബാദ്: നാളെ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കുന്ന ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് പനി. വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കെജ്രിവാള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ രക്‌തത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിച്ചതായി ഡോക്‌ടര്‍ അറിയിച്ചു.
കെജ്രിവാളിന് 101 ഡിഗ്രി പനിയുണ്ട്. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് 170ല്‍ എത്തി. മറ്റു മരുന്നുകള്‍ക്കൊപ്പം പ്രമേഹം നിയന്ത്രിക്കാനുള്ള ഇന്‍സുലിന്‍ മരുന്നുകളും അദ്ദേഹത്തിന് നല്‍കിയതായി കെജ്രിവാളിന്റെ കുടുംബ ഡോക്‌ടര്‍ വിപിന്‍ മിട്ടാല്‍ അറിയിച്ചു.
ദിവസേനെയുള്ള വ്യായാമത്തിലൂടെയാണ് കെജ്രിവാള്‍ പ്രമേഹം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പു തിരക്കുകള്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് ശരിയായി പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ദിവസങ്ങളില്‍ രാത്രിയില്‍ താമസിച്ച് ഉറങ്ങുകയും നേരത്തെ ഉറക്കമുണരുകയുമായിരുന്നു കെജ്രിവാളിന്റെ പതിവ്. പ്രമേഹം കൂടാന്‍ ഇത് ഇടയാക്കിയെന്ന് ഡോക്‌ടര്‍ അറിയിച്ചു. 1995 മുതല്‍ ഡോക്‌ടര്‍ മിട്ടലാണ് കെജ്രിവാളിനെ ചികിത്സിച്ച് വരുന്നത്.
നാളെ രാവിലെ രാംലീലാ മൈതാനത്താണ് കെജ്രിവാളിന്റെ സത്യ പ്രതിജ്‌ഞാ ചടങ്. ഇത് രണ്ടാം തവണയാണ് ആം ആദ്‌മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചുമതലയേല്‍ക്കുന്നത്. സത്യ പ്രതിജ്‌ഞാ ചടങ്ങിന് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷ തനിക്ക് വേണ്ടെന്ന് കേജ്രിവാള്‍ അറിയിച്ചിരുന്നു.
from kerala news edited
via IFTTT