121

Powered By Blogger

Thursday, 12 February 2015

മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍








മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍


Posted on: 13 Feb 2015


ഷിക്കാഗോ: മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖയില്‍ നിന്നും എഴുന്നെള്ളി വന്ന് 1932-ല്‍ മഞ്ഞിനിക്കരയില്‍ ഖബറടങ്ങിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലെ 83-മത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലുള്ള സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി 2015 ഫെബ്രുവരി 14,15 (ശനി, ഞായര്‍) എന്നീ തീയതികളില്‍ ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ വെച്ച് വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര, റവ.ഫാ. മാത്യു കുരുത്തലയ്ക്കല്‍, റവ. ഫാ. തോമസ് മേപ്പുറത്ത് എന്നീ വൈദീക ശ്രേഷ്ഠരുടെ കാര്‍മികത്വത്തിലും, ഡീക്കന്‍ ലിജു പോളിന്റെ സഹകരണത്തിലും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഫെബ്രുവരി എട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കമായി.


14-ന് വൈകുന്നേരം 6.30-ന് വിശ്വാസികള്‍ എത്തിച്ചേരും. ഏഴുമണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം, ഭക്ഷണം എന്നിവയോടുകൂടി ശനിയാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.


ഫെബ്രുവരി 15-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, പരിശുദ്ധ ബാവായുടെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനാനന്തരം നേര്‍ച്ച വിളമ്പ്, ഷിക്കാഗോ ചെണ്ട ക്ലബിന്റെ വാദ്യമേളം, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ ഈവര്‍ത്തെ തിരുനാള്‍ സമാപിക്കും.


എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ പരിശുദ്ധ ബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ബഹുമാന്യരായ വൈദീകശ്രേഷ്ഠര്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.


വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT