121

Powered By Blogger

Thursday, 12 February 2015

പന്നിപ്പനി: സ്വീഡിഷ് സഞ്ചാരി രാജസ്ഥാനില്‍ മരിച്ചു









Story Dated: Thursday, February 12, 2015 01:14



mangalam malayalam online newspaper

ജയ്പൂര്‍: സ്വീഡനില്‍ നിന്നെത്തിയ വിനോദസഞ്ചാരി ജോഥാപൂരില്‍ മരിച്ചു. ആന്‍ മരിയ എന്ന എഴുപതുകാരിയാണ് മരിച്ചത്. ഇവര്‍ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ജയ്‌സാല്‍മീറില്‍ നിന്ന് ഇന്നലെയാണ് ഇവരെ ജോഥാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.


രാജസ്ഥാനില്‍ ഈ വര്‍ഷം പന്നിപ്പനി ബാധിച്ച് 112 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ശക്തമായതോടെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അവധി റദ്ദാക്കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി വാര്‍ഡുകള്‍ തുറന്നുകഴിഞ്ഞൂ. കഴിഞ്ഞദിവസം രണ്ട് ഡോക്ടര്‍മാര്‍ക്കും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവരുടെ നില ഭേദപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.










from kerala news edited

via IFTTT