121

Powered By Blogger

Thursday, 12 February 2015

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം: കാര്‍ത്തി ചിദംബരം









Story Dated: Thursday, February 12, 2015 12:40



mangalam malayalam online newspaper

ചെന്നൈ: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് കാര്‍ത്തി ട്വീറ്റ് ചെയ്തു. എ.എ.പിയുടെ ഐതിഹാസിക വിജയത്തില്‍ അനുമോദിക്കുന്നു. എ.എ.പിയില്‍ നിന്ന് കോണ്‍ഗ്രസ്, പ്രത്യേകിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ട്. ആരും അജയ്യരല്ല,. സംസ്ഥാന നേതൃത്വത്തിന് വിശ്വാസ്യമായ നേതൃത്വവും അജണ്ടയുമാണ് ആവശ്യം. ജനങ്ങള്‍ക്ക് അവരുടെ പടിവാതില്‍ക്കല്‍ എത്തുന്ന നേതൃത്വമാണ് വേണ്ടതെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.


അടുത്ത കാലത്തായി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ കാര്‍ത്തി ചിദംബരം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എത്തുന്നതിനെ വിമര്‍ശിച്ച കാര്‍ത്തി പ്രശ്‌നപരിഹാരം തമിഴ്‌നാട്ടില്‍ തന്നെയാണ് വേണ്ടതെന്നും ഡല്‍ഹിയി നിന്നല്ലെന്നും വിമര്‍ശിച്ചിരുന്നു. തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പേരില്‍ കാര്‍ത്തിക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കാര്‍ത്തി കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു.










from kerala news edited

via IFTTT