121

Powered By Blogger

Thursday, 12 February 2015

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി യുബര്‍ ടാക്‌സി









Story Dated: Wednesday, February 11, 2015 07:59



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭോക്‌താക്കള്‍ക്കായി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി വിവാദ ടാക്‌സി സര്‍വീസ്‌ യുബര്‍. യാത്രക്കാര്‍ക്ക്‌ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടുന്നതിനുള്ള 'പാനിക്ക്‌ ബട്ടന്‍', 'ട്രാക്കിംഗ്‌ ഫീച്ചേഴ്‌സ്' തുടങ്ങിയ സംവിധാനങ്ങളാണ്‌ യുബര്‍ അവതരിപ്പിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം യുബര്‍ ടാക്‌സിയില്‍ ബഹുരാഷ്‌ട്ര കമ്പനി ജീവനക്കാരി പീഡനത്തിനിരയായതിനെ തുടര്‍ന്ന്‌ ഡല്‍ഹിയില്‍ യുബര്‍ സര്‍വീസുകള്‍ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ കൂടുതല്‍ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‌ യുബര്‍ തീരുമാനിച്ചത്‌.


ഫോണിലെ കോണ്‍ടാക്‌റ്റ് ലിസ്‌റ്റിലുള്ളവരുമായി യാത്രയുടെ തത്സമയ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുള്ള സൗകര്യമാണ്‌ ഇതില്‍ ഏറ്റവും പ്രധാന ഫീച്ചര്‍. യുബര്‍ ഡ്രൈവര്‍മാരില്‍ നിന്ന്‌ ദുരനുഭവമുണ്ടായാല്‍ പോലീസിന്റെ സഹായം തേടുന്നതിനായി ഒരു 'എസ്‌.ഒ.എസ്‌' ബട്ടനും യുബര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യയ്‌ക്ക് പുറമെ മറ്റ്‌ രാജ്യങ്ങളിലും ഈ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന്‌ യുബര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്ന്‌ യുബര്‍ വക്‌താവ്‌ അറിയിച്ചു.


ചിക്കാഗോ, ബോസ്‌റ്റണ്‍ എന്നിവടങ്ങളിലും യുബര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ ലൈംഗികാരോപണം നിലനില്‍ക്കുന്നുണ്ട്‌. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഫ്രാന്‍സ്‌, സ്‌പെയ്‌ന്‍, ദക്ഷിണ കൊറിയ എന്നിവടങ്ങളിലും യുബര്‍ ടാക്‌സി നിരോധിച്ചിരിക്കുകയാണ്‌. അതേസമയം ഇന്ത്യയില്‍ ഡിസംബറില്‍ യുബര്‍ സര്‍വീസ്‌ നിരോധിച്ചെങ്കിലും ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ യുബര്‍ സര്‍വീസ്‌ സജീവമാണ്‌.










from kerala news edited

via IFTTT