Story Dated: Thursday, February 12, 2015 01:04
ഗുഡ്ഗാവ്: വിമാനയാത്രക്കാര്‍ക്ക് വമ്പന്‍ ഇളവുമായി സ്‌പൈസ്‌ജെറ്റ്. ട്രെയിന്‍ ടിക്കറ്റിനേക്കള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയാണ് സ്‌പൈസ് ജെറ്റ് രംഗത്തുവന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 599 രൂപയ്ക്കും രാജ്യാന്തര സര്‍വീസില്‍ 3,499 രൂപയ്ക്കും യാത്രസൗജന്യമാണ് കമ്പനി വാഗ്ദാനം ചെയ്തത്. ഈ മാസം 13 വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം. ജൂലൈ ഒന്നു മുതല്‍ ഒക്‌ടോബര്‍ 24 വരെയാണ് സൗജന്യ നിരക്കില്‍ യാത്രാസൗകര്യം നല്‍കുക. ഒരു ലക്ഷം സീറ്റുകളാണ് സൗജന്യയാത്രയ്ക്ക് കമ്പനി നീക്കിവച്ചിരിക്കുന്നത്.
രാജ്യാന്തര സര്‍വീസുകളില്‍ സൗജന്യ യാത്രയില്‍ നിന്ന് കൊളംബോ, കാബൂള്‍, ദുബായ്- അഹമ്മദാബാദ്-ദുബായ് സര്‍വീസുകളെ ഒഴിവാക്കിയതായി കമ്പനി അറിയിച്ചു.
from kerala news edited
via IFTTT