Story Dated: Thursday, February 12, 2015 01:08
ഭോപ്പാല്‍: വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹദിവസം യുവതിയെ വെടിവെച്ചുകൊന്ന കുറ്റത്തില്‍ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. കഴിഞ്ഞ മെയ് 8 ന് നടന്ന സംഭവത്തില്‍ അനുരാഗ് എന്ന 30 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഭോപ്പാലിലെ കാറോണ്ട് സ്വദേശിനിയായ ഡോ: ജയശ്രീ എന്ന 26 കാരിയായിരുന്നു കൊല്ലപ്പെട്ടത്.
ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ജയശ്രീയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലായിരുന്നു അനുരാഗ് കുറ്റകൃത്യം ചെയ്‌തത്. നാലു വര്‍ഷം മുമ്പ് ജയശ്രീയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ തന്നെ അനുരാഗ് ജയശ്രീയെ പ്രണയിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ജയശ്രീയോ കുടുംബമോ ഇതിനെ ഗൗരവമായി കണ്ടില്ല.
ബാങ്ക് പരീക്ഷയ്‌ക്കായി തയ്യാറെടുക്കാനായിരുന്നു അനുരാഗ് പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചത്. പിന്നീട് സാഗറിലെ ഒരു സ്വകാര്യ ബാങ്കില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ എക്‌സിക്യുട്ടീവായും ജോലി നോക്കുമ്പോഴും വീട്ടില്‍ പതിവ് സന്ദര്‍ശനായി. ഇതിനിടയില്‍ ഇയാള്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന ജയശ്രീയും പിതാവും നിരസിക്കുകയും ജയശ്രീയുടെ വിവാഹം അവരുടെ സീനിയര്‍ വിദ്യാര്‍ത്ഥിയും മെഡിക്കല്‍ പി ജി യ്‌ക്ക് പഠിക്കുന്നയാളുമായ രോഹിതുമായി തീരുമാനിക്കുകയും ചെയ്‌തു. ഇതറിഞ്ഞ അനുരാഗ് യുവതിയേയും പിതാവിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കുകയും വിവാഹ ദിവസം ഭോപ്പാലിലെ ലാല്‍ഹാട്ടിയിലെ വേദിയില്‍ തോക്കുമായി എത്തി ജയശ്രീയെ വെടിവെച്ചു കൊല്ലുകയുമായിരുന്നു.
രോഹിതിനെയും വെടിവെയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യംതെറ്റി കൊണ്ടത് വിവാഹത്തിനെത്തിയ അതിഥികളില്‍ ഒരാളുടെ കാലിലായിരുന്നു. എന്നാല്‍ വിവാഹ ചടങ്ങിനായി എത്തിയ മറ്റുള്ളവരെല്ലാം ചേര്‍ന്ന് അനുരാഗിനെ പിടിക്കുകയും നന്നായി പെരുമാറുകയും ചെയ്‌തു. വെടിയേറ്റ ജയശ്രീ തല്‍ക്ഷണം മരിച്ചു. നൂറുകണക്കിന് അതിഥികള്‍ക്ക് മുന്നില്‍വെച്ച് മകളെ വധിച്ച അനുരാഗിന് വധശിക്ഷ കിട്ടുമെന്നാണ് വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നത്.
from kerala news edited
via IFTTT