121

Powered By Blogger

Thursday, 12 February 2015

വൃക്കരോഗിയായ യുവാവിന് ചികിത്സാ ധനസഹായം നല്‍കി








വൃക്കരോഗിയായ യുവാവിന് ചികിത്സാ ധനസഹായം നല്‍കി


Posted on: 12 Feb 2015







ദമ്മാം: തിരുവനന്തപുരം കരകുളം ചെക്കക്കോണം വട്ടവിള വീട്ടില്‍ വിധവയായ ഷാജിതയുടെ മകന്‍ പതിനെട്ട് വയസ്സുള്ള ഷിജിന്‍ മുഹമ്മദിന്റെ വൃക്ക സംബന്ധമായ ചികിത്സക്ക് ദമ്മാം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ദമ്മാമിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ അല്‍ മുത്തവ ട്രേഡിംഗ് കമ്പനിയിലെ സ്റ്റാഫുകളും സംയുക്തമായി സമാഹരിച്ച ഒരു ലക്ഷത്തി അറുപതിനായിരം രൂപ ചികിത്സാ ധനസഹായമായി നല്‍കി. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേഷ്, നൗഷാദ് കാട്ട്പ്പാടി, സീനത്ത് നാസര്‍, മേഴ്‌സി ആന്റണി എന്നിവരുടെ സാന്നിധ്യത്തില്‍ പാലോട് രവി എം.എല്‍.എ ഷാജിതയുടെ വീട്ടിലെത്തിയാണ് ഷിജിന്‍ മുഹമ്മദിന് തുക കൈമാറിയത്.

കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൂന്ന് വര്‍ഷമായി ചികിത്സ തുടരുന്ന ഷിജിന്‍ ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇനി വൃക്ക മാറ്റിവയ്ക്കാതെ ചികിത്സ തുടരുന്നതില്‍ കാര്യമില്ലെന്നും ആയതിനാല്‍ പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത വിധവയായ ഷാജിത സുമനസ്സുകളുടെ സഹായം തേടുകയാണ്. താമസിക്കുന്ന വീട് പണയപ്പെടുത്തിയാണ് ഇപ്പോള്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും അല്‍ മുത്തവയിലെ സ്റ്റാഫുകളും ചേര്‍ന്ന് ഷിജിനെ സഹായിക്കുവാന്‍ തീരുമാനിച്ചത്. നസറുദ്ദീന്‍ മുളമുക്ക്, ആന്റണി കല്ലറക്കല്‍, കെ.മനോജ് കണ്ണൂര്‍, ഇസ്മയില്‍ റാവുത്തര്‍ പാലക്കാട്, അഡ്വ:നൈസാം നഗരൂര്‍ എന്നിവരാണ് ഈ ചികിത്സാസഹായം സമാഹരിക്കുന്നതിലേക്കായി പരിശ്രമിച്ചത്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT