Story Dated: Thursday, February 12, 2015 01:33
ന്യുഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എം.പിയെ ഡല്‍ഹി പോലീസ് രണ്ടാം തവണയും ചോദ്യം ചെയ്തു. വ്യാഴാഴ്ച സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ജനുവരി 19നും തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഐ.പി.എല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇന്ന് തരൂരിനെ ചോദ്യം ചെയ്യുന്നതെന്ന് സൂചനയുണ്ട്. തരൂരിന്റെ വീട്ടുജോലിക്കാരന്‍ നരൈന്‍ സിംഗ്, ഡ്രൈവര്‍ ബജ്‌റാനി എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. നരൈന്‍ സിംഗിനെ ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഏജന്‍സിയും തരൂരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സുനന്ദയുടെ മകന്‍ ശിവ മേനോനില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തരൂരിനെയും മറ്റ് ബന്ധുക്കളെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17നാണ് സുനന്ദയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് ഈ വര്‍ഷമാണ് പോലീസ് സ്ഥിരീകരിച്ചതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും. കേസുമായി ബന്ധപ്പെട്ട് തരൂരിന്റെ സുഹൃത്തുക്കളൂം സഹായികളും സ്റ്റാഫംഗങ്ങളുമടക്കം 20 ഓളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു.
from kerala news edited
via IFTTT