Story Dated: Friday, February 13, 2015 11:29
ന്യൂഡല്‍ഹി: പാളത്തിലേക്ക് പാറക്കഷണം വീണതാണ് ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ദുരന്തത്തിനു കാരണമായതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്‌തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും 50,000 രൂപയും അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്‌ഥലം സന്ദര്‍ശിക്കുമെന്നും റെയില്‍വെ മന്ത്രി വ്യക്‌തമാക്കി.
രണ്ട് മലകള്‍ക്കിടയിലുള്ള സ്‌ഥലത്തുവച്ചാണ് അപകടമുണ്ടായത്. ഇവിടെ ട്രാക്കിലേക്ക് പാറയിടിഞ്ഞു വീഴുന്നത് സാധാരണമാണ്. ട്രാക്കില്‍ കിടന്ന പാറയില്‍ അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ച് പാളംതെറ്റുകയായിരുന്നുവെന്നാണ് നിഗമനം. അതേസമയം, പാളത്തില്‍ വിളളല്‍ കണ്ടെത്തിയതായി സമീപവാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
from kerala news edited
via IFTTT