Story Dated: Wednesday, February 11, 2015 02:35
പേരാമ്പ്ര: വേനല്‍ കനത്തത്തോടെ പട്ടണങ്ങളിലും, നാട്ടിന്‍പുറങ്ങളിലും വരള്‍ച്ച തുടങ്ങി. ഗ്രാമപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. കിണറുകളില്‍ വെള്ളം വളരെ താഴ്‌ന്ന നിലയിലെത്തിത്തുടങ്ങി. അതുകൊണ്ടുതന്നെ കോളനികളിലും മലപ്രദേശങ്ങളിലുള്ളവരും കുടിനീരിനായി ദീര്‍ഘയാത്രയിലുമാണ്.
ഇത്തവണ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ വൃത്തിയാക്കാതെയും അറ്റകുറ്റപണികള്‍ നടക്കാതെയുമാണ് പെരുവണ്ണാമുഴി ഡാം ഷട്ടര്‍ തുറക്കാന്‍ കലക്രേ്‌ടറ്റില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരിക്കുന്നത്. കനാലുകള്‍ വൃത്തിയാക്കുന്നതില്‍ ഇത്തവണ ഉണ്ടായ ദുരൂഹതയാണ് പ്രവൃത്തികള്‍ നടക്കാതെ പോയത്. കഴിഞ്ഞ ഏതാനുവര്‍ഷങ്ങളായി തൊഴിലുറപ്പു തൊഴിലാളികളായിരുന്നു കനാലുകള്‍ വൃത്തിയാക്കിയിരുന്നത്.
എന്നാല്‍ ഇത്തവണ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കനാല്‍പണിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ഇറിഗേഷന്‍ വകുപ്പ് ഫണ്ടുകള്‍ അനുവദിക്കാത്തതിനാല്‍ ഈ വകുപ്പ് മുഖേനയും പ്രവൃത്തി നടന്നില്ല. ആയതിനാല്‍ കനാല്‍ വെള്ളം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന നിലയിലാവും എത്തിച്ചേരുക. കനാലുകള്‍ തുറന്നെങ്കില്‍ മാത്രമെ കനാലുകള്‍ പോകുന്ന ഭാഗങ്ങളിലെ കിണറുകളില്‍ കുടിവെള്ളം ലഭ്യമാകു. കനാല്‍ വെള്ളം ദാഹനീരുകൂടിയാണ്.
from kerala news edited
via IFTTT