121

Powered By Blogger

Thursday, 12 February 2015

ദേശീയ ഗെയിംസ്‌: കേരളത്തിന്‌ ഇന്ന്‌ സുവര്‍ണ ദിനം









Story Dated: Wednesday, February 11, 2015 08:36



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ സുവര്‍ണ ദിനം. കേരളത്തിന്റെ വനിതകളാണ്‌ ഇന്ന്‌ മെഡലുകള്‍ വാരിക്കൂട്ടിയത്‌. വനിതകളുടെ 400 മിറ്ററില്‍ കേരളത്തിന്റെ അനില്‍ഡ തോമസ്‌ സ്വര്‍ണം നേടി. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ അനു രാഘവന്‍ വെള്ളിയും നേടി. 52.71 സെക്കന്‍ഡില്‍ ഓടിയെത്തി ബീനാ മോളുടെ മീറ്റ്‌ റെക്കോര്‍ഡിനൊപ്പമാണ്‌ അനില്‍ഡ ഫിനിഷ്‌ ചെയ്‌തത്‌.


വനിതകളുടെ ലോംഗ്‌ ജംപില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന പ്രജുഷയെ പിന്തള്ളി കേരളത്തിന്റെ തന്നെ വി.നീന സ്വര്‍ണം നേടി. പ്രജുഷ വെള്ളി നേടി. വിനീത 6.39 മീറ്റര്‍ ചാടിയപ്പോള്‍ 6.25 മീറ്റര്‍ ചാടാനേ പ്രജുഷയ്‌ക്ക് കഴിഞ്ഞൊള്ളു.


ഫെന്‍സിംഗില്‍ എപ്പീ ടീം ഇനത്തില്‍ കേരളത്തിന്റെ വനിത ടീം സ്വര്‍ണമണിഞ്ഞു. ഫൈനലില്‍ എതിരാളികളായ മണിപ്പൂരിനെ 45-43ന്‌ പരാജയപ്പെടുത്തിയാണ്‌ കേരളം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്‌. വി.പി.ദില്‍ന, പി.അമ്പിളി, സ്‌റ്റെഫിത ചാലിന്‍, അശ്വതി രാജ്‌ എന്നിവരടങ്ങുന്ന കേരളാ ടീമാണ്‌ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. ഇന്ന്‌ തന്നെ നടന്ന മത്സരത്തില്‍ ചണ്ഡീഗഡിനെ തോല്‍പ്പിച്ചാണ്‌ കേരളം ഫൈനലില്‍ എത്തിയത്‌. ഇതോടെ ഫെന്‍സിങ്ങില്‍ മാത്രം കേരളം ഏഴ്‌ സ്വര്‍ണം നേടി.


നേരത്തെ നടന്ന വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ കനോയിംഗില്‍ കേരളത്തിന്റെ നിത്യ കുരിയാക്കോസ്‌ സ്വര്‍ണം നേടി. കനോയിംഗിന്റെ തന്നെ ഗ്രൂപ്പ്‌ മത്സരത്തിലും കേരളത്തിന്റെ വനിതാ ടീം സ്വര്‍ണം നേടിയിരുന്നു. സുബി അലക്‌സാണ്ടര്‍, ആതിര ഷൈലപ്പന്‍, ബെറ്റി ജോസഫ്‌, നിത്യ കുര്യാക്കോസ്‌ എന്നിവരടങ്ങുന്ന കേരളാ ടീമാണ്‌ സ്വര്‍ണം അണിഞ്ഞത്‌. സൈക്ലിംഗില്‍ കേരളത്തിനു വേണ്ടി അജിത സ്വര്‍ണം നേടി. വനിതാ വിഭാഗം വ്യക്‌തിഗത പര്‍സ്യൂട്ടിലാണ്‌ അജിത സ്വര്‍ണം നേടിയത്‌. വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസ്‌ വെള്ളി നേടിയിരുന്നു.


പുരുഷന്മാരുടെ 1500 മീറ്ററില്‍ സജീഷ്‌ ജോസഫ്‌ കേരളത്തിനു വേണ്ടി വെള്ളി നേടി. 27 സ്വര്‍ണം നേടിയ കേരളം നാലാം സ്‌ഥാനത്ത്‌ തുടരുകയാണ്‌. 31 വെള്ളിയും, 36 വെങ്കലവും കേരളത്തിനുണ്ട്‌. 68 സ്വര്‍ണവും, 19 വെള്ളിയും, 22 വെങ്കലവുമായി സര്‍വീസസാണ്‌ ഒന്നാം സ്‌ഥാനത്ത്‌. രണ്ടാം സ്‌ഥാനത്തുള്ള ഹരിയാനയ്‌ക്ക് 30 സ്വര്‍ണവും, 26 വെള്ളിയും, 17 വെങ്കലവുമുണ്ട്‌. 27 സ്വര്‍ണവും, 40 വെള്ളിയും, 36 വെങ്കലവുമായി മഹാരാഷ്‌ട്രയാണ്‌ മൂന്നാം സ്‌ഥാനത്ത്‌.










from kerala news edited

via IFTTT