121

Powered By Blogger

Thursday, 12 February 2015

ചൈനയില്‍ റിയല്‍ എസ്‌റ്റേ്‌റ്റ് മുതലാളി നോട്ടുകെട്ടുകള്‍ കൊണ്ട്‌ ക്യാബിനുണ്ടാക്കി









Story Dated: Wednesday, February 11, 2015 07:31



mangalam malayalam online newspaper

ബെയ്‌ജിംഗ്‌: ചൈനയിലെ ബൈജിംഗില്‍ എസ്‌റ്റേറ്റ്‌ മുതലാളി നോട്ട്‌കെട്ടുകള്‍ കൊണ്ട്‌ ക്യാബിനുണ്ടാക്കി. കേള്‍ക്കുമ്പോള്‍ അഹങ്കാരമെന്ന്‌ തോന്നാം, എന്നാല്‍ അങ്ങനല്ല. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനി ഉടമ ചെങ്‌ ഹിയാവോ മുതലാളിയാണ്‌ കറന്‍സി കൊണ്ട്‌ ക്യാബിനുണ്ടാക്കിയത്‌.


ചെങ്‌ നടത്തുന്ന റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനി നഷ്‌ടത്തിലാണെന്നും ഉടനെ പൂട്ടുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ കമ്പനിയിലെ തൊഴിലാളികള്‍ ചെങ്‌ പണം കൊടുക്കാനുള്ളവരെ വിളിച്ചുവരുത്തി. പിന്നീട്‌ ഇവര്‍ക്കൊപ്പം ചെങിന്റെ മുറിയിലെത്തി. എന്നാല്‍ അവിടെ കണ്ട കാഴ്‌ച അവരെ അദ്‌ഭുതപ്പെടുത്തി. കറന്‍സി നോട്ടുകള്‍ കൂട്ടിവെച്ച്‌ ഒരു ക്യാബിനുണ്ടാക്കി മുതലാളി പ്രക്ഷോഭകാരികളെ നേരിട്ടു. കൊടുക്കാനുള്ളവര്‍ക്ക്‌ അപ്പോള്‍ തന്നെ പണവും കൊടുത്തു.


45കാരനായ ചിങ്‌ വിജയകരമായി റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനി നടത്തി വരികയായിരുന്നു. അതിനിടയിലാണ്‌ കമ്പനി നഷ്‌ടത്തിലാണെന്നും മുതലാളി പാപ്പരുമാണെന്നുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്‌. ഇതിനിടയില്‍ തൊഴിലാളികളുടെ ഒരുമാസത്തെ ശമ്പളം മുടങ്ങി. പുതുതായി ആരംഭിക്കാനിരുന്ന ബിസിനസ്‌ പാര്‍ക്കിനു വേണ്ടി ഏറ്റെടുത്ത സ്‌ഥലത്തിന്റെ ബാക്കി തുക സ്‌ഥലം ഉടമകള്‍ക്ക്‌ നല്‍കാത്തതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു.


പണം കിട്ടാനുള്ള സ്‌ഥല ഉടമകളും, തൊഴിലാളികളും ചെങിനെ കൈകാര്യം ചെയ്യാന്‍ തീരുമവനിക്കുകയായിരുന്നു. ഇതിനായി പുറപ്പെട്ട പ്രതിഷേധകര്‍ കണ്ടത്‌ ഓഫീസിന്റെ വാതിലുകള്‍ തുറന്ന്‌ കിടക്കുന്നതാണ്‌. ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ ഇവര്‍ അദ്‌ഭുതപ്പെട്ടു. നോട്ടുകെട്ടുകള്‍ കൊണ്ട്‌ ക്യാബിനുണ്ടാക്കി അതിലിരിക്കുകയാണ്‌ ചെങ്‌. അമ്പരന്നുപോയ പ്രതിഷേധകരെ അടുത്ത്‌ വിളിച്ച്‌ കൊടുക്കാനുള്ള തുക ചെങ്‌ കൊടുത്തു. തൊഴിലാളികളുടെ രണ്ടു മാസത്തെ ശമ്പളവും കൊടുത്തു. ഇതേതുടര്‍ന്ന്‌ പ്രതിഷേധക്കാര്‍ ചെങിനോട്‌ ക്ഷമ പറഞ്ഞാണ്‌ മടങ്ങിയത്‌.










from kerala news edited

via IFTTT