121

Powered By Blogger

Thursday, 12 February 2015

മതനേതാക്കളുടെ ഫത്വകള്‍ വോട്ടിംഗിനെ ബാധിച്ചുവെന്ന്‌ കിരണ്‍ ബേദി









Story Dated: Wednesday, February 11, 2015 08:53



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മതനേതാക്കളുടെ ഫത്വകള്‍ വോട്ടിംഗിനെ ബാധിച്ചുവെന്ന്‌ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദി. ഇക്കാര്യം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കിരണ്‍ ബേദി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തയച്ചു. വോട്ടെടുപ്പിന്‌ തൊട്ട്‌ തലേന്ന്‌ ഡല്‍ഹി ഇമാം സെയ്‌ദ് അഹമ്മദ്‌ ഭക്രി ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണച്ച്‌ രംഗത്ത്‌ വന്നിരുന്നു. മുസ്ലീങ്ങള്‍ എ.എ.പിക്ക്‌ വോട്ട്‌ ചെയ്യണമെന്നായിരുന്നു ഡല്‍ഹി ഇമാമിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ എ.എ.പി ഡല്‍ഹി ഇമാമിന്റെ പിന്തുണ നിരസിച്ചിരുന്നു.


അതേസമയം ബി.ജെ.പിക്ക്‌ ശക്‌തമായ സ്വാധീനമുള്ള കൃഷ്‌ണനഗര്‍ മണ്ഡലത്തില്‍ തന്റെ പരാജയത്തിന്‌ കാരണം ഡല്‍ഹി ഇമാമിന്റേത്‌ പോലെയുള്ള പ്രസ്‌താവനകളാണെന്ന്‌ ബേദി കുറ്റപ്പെടുത്തി. ഇത്തരം ഫത്വകള്‍ വോട്ടര്‍മാരില്‍ ചെലുത്തുന്ന സ്വാധീനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷിക്കണമെന്നാണ്‌ ബേദി ആവശ്യപ്പെട്ടിരിക്കുന്നത്‌. ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ മതനേതാക്കള്‍ ഫത്വ നല്‍കുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ലെന്നും ബേദി പറഞ്ഞു. വോട്ട്‌ എണ്ണി തുടങ്ങിയപ്പോള്‍ തനിക്ക്‌ ലീഡുണ്ടായിരുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴാണ്‌ താന്‍ പിന്നിലായതെന്നും ബേദി പറഞ്ഞു.










from kerala news edited

via IFTTT