Story Dated: Friday, February 13, 2015 09:56
ബംഗളൂരു: ബംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ഏഴ് യാത്രക്കാര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മലയാളികള്‍ സഞ്ചരിച്ചിരുന്ന കോച്ചിനാണ് കൂടുതല്‍ അപകടമുണ്ടായത്. രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്. എന്നാല്‍, ഒരു മണിക്കൂര്‍ വൈകിയാണ് പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത്.
ഹൊസൂരിനും കാര്‍വിലാറിനും മധ്യേയാണ് അപകടം നടന്നത്. എഞ്ചിനു പിന്നിലുളള
ഒന്‍പതോളം ബോഗികള്‍ പാളം തെറ്റി. ജനറല്‍ സിറ്റിംഗ് ആയിരുന്ന ഡി-8 ബോഗിയിലേക്ക് ഡി-9 ബോഗി ഇടിച്ചുകയറിയ നിലയിലാണ്. ഡി-8 ല്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടായതെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. കോച്ചില്‍ 60 മലയാളികള്‍ ഉണ്ടായിരുന്നു. ഡി-8 ല്‍ മൃതദേഹങ്ങള്‍ കണ്ടതായി യാത്രക്കാരും പറഞ്ഞു.
വിജനമായ സ്‌ഥലത്താണ് അപകടം നടന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. യാത്രക്കാരായ മലയാളികള്‍ ബംഗളൂരുവിലെ മലയാളി സംഘടനകളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ച ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായി. ഒന്‍പതുമണിക്ക് ശേഷം റെയില്‍വേ ആക്‌സിഡന്റ് വാനും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. പരുക്കേറ്റവരെ ഹൊസൂരിലെ ആശുപത്രിയിലും വിക്‌ടോറിയ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൊസൂര്‍ സ്‌റ്റേഷന് അടുത്ത് വിജനമായ സ്‌ഥലത്തുവച്ചായിരുന്നു അപകടം. സംഭവം നടന്ന് മുക്കാല്‍ മണിക്കൂറോളം രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നില്ല. പ്രദേശവാസികളുടെ പോലും സഹായമില്ലാതെ യാത്രക്കാരാണ് ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുളള ശ്രമം തുടങ്ങിയത്.
ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ കൊച്ചി - 0484 -2100317 കൊച്ചി ഹല്‍പ്പ് ഡെസ്‌ക് നമ്പര്‍ - 0484 -2100317 തിരുവനന്തപുരം- 0471 2321205 തൃശൂര്‍- 0487- 2424148
from kerala news edited
via IFTTT