121

Powered By Blogger

Wednesday 4 November 2020

ആമസോണ്‍-ഫ്യൂച്ചര്‍ കൂപ്പണ്‍ കരാര്‍: 15 കമ്പനികള്‍ക്ക് പേരെടുത്തുപറഞ്ഞ് വിലക്ക്

ഫ്യൂച്ചർ കൂപ്പണുമായുള്ള ആമസോണിന്റെ കരാർ പ്രകാരം റിലയൻസ് റീട്ടെയിലിന് മാത്രമല്ല, വാൾമാർട്ട്, ഗൂഗിൾ, സൊമാറ്റോ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്കും ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തികൾ വാങ്ങുന്നതിന് തടസ്സമുണ്ടാകും. വാൾമാർട്ട്, ആലിബാബ, സോഫ്റ്റ് ബാങ്ക്, ഗൂഗിൾ, നാസ്പേഴ്സ്, ഇബേ, ഗാർഗെറ്റ്, പേടിഎം, സൊമാറ്റോ, സ്വിഗ്ഗി എന്നിവ ഉൾപ്പടെ 15ഓളം ആഗോള, പ്രാദേശിക സ്ഥാപനങ്ങളുടെ പേര് ഓഹരി ഇടപാട് കരാറിൽ ആമസോൺ പരമാർശിച്ചിട്ടുണ്ട്. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയിൽ നൽകിയ കരാറിലെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആമസോൺ-ഫ്യൂച്ചർ റീട്ടെയിൽ കരാർ പ്രകാരം ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഫ്യൂച്ചർ കൂപ്പണിന്റെ ഓഹരികൾ വാങ്ങാനാവില്ല. എന്നാൽ ഇത്തരത്തിലൊരുകരാറിന് നിയമപ്രാബല്യം ലഭിക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെടുമ്പോൾ സമാന സ്വഭാവമുള്ള വ്യാപാരം നടത്തുന്നവർക്ക് ഓഹരി വിൽക്കരുതെന്ന നിയന്ത്രണം കൊണ്ടുവരാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന് പരിമിതിയുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കോടിതിയുടെ ഇടപെടൽമൂലം അത് തടയാൻ കഴിയില്ലന്നുമാണ് വിലയിരുത്തൽ. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ, മൊത്ത വ്യാപാരമുൾപ്പടെയുള്ളവയുടെ ആസ്തികൾ റിലയൻസ് വെഞ്ച്വേഴ്സിന് 24,713 കോടി രൂപയ്ക്ക് കൈമാറാൻ ധാരണയിലെത്തിയിരുന്നു. അതിനുപിന്നാലെയാണ് ആമസോൺ സമർപ്പിച്ച ഹർജിയിൽ ഇടപാട് നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിട്ടത്.

from money rss https://bit.ly/2TVHGuw
via IFTTT

മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും ആനുകൂല്യം: ഇന്ന് പണംലഭിക്കും

മൊറട്ടോറിയം കാലയളവിലെ പലിശയുടെ പലിശ ബാങ്കുകൾ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവിൽ ഇഎംഐ അടച്ചവർക്കും തുക ലഭിക്കാൻ അർഹതയുണ്ട്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവർക്കാണ് എക്സ് ഗ്രേഷ്യയെന്ന പേരിൽ ആനുകൂല്യം ലഭിക്കുക. ക്രഡിറ്റ് കാർഡ് കുടിശ്ശിക ഉൾപ്പടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വെരെ ആറുമാസത്തേയ്ക്കാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടർന്നാണ് കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുക എക്സ് ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. നവംബർ അഞ്ചനികം കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ വായ്പ നൽകുന്ന സ്ഥാപനങ്ങളോട് ആർബിഐ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺ സ്യൂമർ ലോൺ, ക്രഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത-പ്രൊഫഷണൽ ലോണുകൾ തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകൾക്ക് ആനുകൂല്യം ലഭിക്കില്ല. കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 6,500 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക. Did not miss EMIs during lockdown? Banks start rolling out cashback today

from money rss https://bit.ly/34ZHgtc
via IFTTT

സെന്‍സെക്‌സില്‍ 525 പോയന്റ് നേട്ടം: നിഫ്റ്റി 12,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റംതുടരുന്നു. സെൻസെക്സ് 525 പോയന്റ് നേട്ടത്തിൽ 41,141ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12,060ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡൻ വിജയത്തോടടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതാണ് സൂചികകളിൽ പ്രതിഫലിച്ചത്. മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടതിനെതുടർന്ന് എസ്ബിഐയുടെ ഓഹരിവില ആറുശതമാനത്തോളം കുതിച്ചു. എച്ച്സിഎൽ ടെക്, ഗ്രാസിം, ടെക് മഹീന്ദ്ര, ഇൻഫോസിസ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, നെസ് ലെ, ടാറ്റ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബെർജർ പെയിന്റ്സ്, ഇമാമി, ഗോദ്റേജ് കൺസ്യൂമർ തുടങ്ങി 127 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex zooms 500 pts, Nifty tops 12k

from money rss https://bit.ly/34Xrb7b
via IFTTT

ഇപിഎഫ് ആനുകൂല്യം തുടര്‍ന്നുംലഭിക്കും: കേളത്തില്‍നിന്ന് പണം പിന്‍വലിച്ചത് 1.15 ലക്ഷംപേര്‍

കൊച്ചി: കോവിഡ്-19 പ്രതിസന്ധി നേരിടുന്നതിനുള്ള ആശ്വാസ നടപടികളുടെ ഭാഗമായി ആരംഭിച്ച ഇ.പി.എഫ്. ആനുകൂല്യം തുടരും. കൊറോണക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാർക്ക് ഇ.പി.എഫ്. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പിൻവലിക്കാൻ അവസരം നൽകിയത്. കോവിഡ് ഭീതി തുടരുന്ന കാലത്തോളം ഈ ആനുകൂല്യവും തുടരും. 2020 നവംബർ വരെയുള്ള കണക്കെടുത്താൽ കേരളത്തിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് പി.എഫ്. പിൻവലിച്ചത്. 383 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ പിൻവലിച്ചിട്ടുള്ളത്. രാജ്യത്ത് മൊത്തം ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഏകദേശം 50 ലക്ഷത്തോളമാണ്. 20,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. നോൺ റീഫണ്ടബിൾ അഡ്വാൻസ് എന്ന നിലയിൽ മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ഇ.പി.എഫ്. സ്കീമിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാർക്കും പി.എഫ്. നിക്ഷേപം പിൻവലിക്കാവുന്നതാണ്. ഇതിനായി ഒരു തരത്തിലുള്ള രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.

from money rss https://bit.ly/369xWSO
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍: സെന്‍സെക്‌സ് 355 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 355 പോയന്റ് ഉയർന്ന് 40,616.14ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 11,908ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1313 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 203 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഐടി സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, റിയാൽറ്റി സൂചിക രണ്ടുശതമാനം താഴെപ്പോകുകയും ചെയ്തു. ഇൻഡിസിന്റ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ടൈറ്റാൻ, ടിസിഎസ്, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഭാരതി എയർടെൽ, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിപണിയിൽ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു. Sensex jumps 355 points, Nifty settles above 11,900

from money rss https://bit.ly/3mRJIZ2
via IFTTT

എസ്ബിഐയുടെ അറ്റാദായം 4,574 കോടിയായി ഉയര്‍ന്നു

കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വൻവർധന. സെപ്റ്റംബർ പാദത്തിൽ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. മൂൻവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79ശതമാനത്തിൽനിന്ന് 1.59ശതമാനമായി കുറയുകയുംചെയ്തു. പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയർന്നു. നിക്ഷേപത്തിൽ 14.41ശതമാനമാണ് വർധനയുണ്ടായത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയർന്നു. SBI net profit rises to ₹4,574 crore in Q2

from money rss https://bit.ly/327Hcpq
via IFTTT