121

Powered By Blogger

Wednesday, 4 November 2020

ആമസോണ്‍-ഫ്യൂച്ചര്‍ കൂപ്പണ്‍ കരാര്‍: 15 കമ്പനികള്‍ക്ക് പേരെടുത്തുപറഞ്ഞ് വിലക്ക്

ഫ്യൂച്ചർ കൂപ്പണുമായുള്ള ആമസോണിന്റെ കരാർ പ്രകാരം റിലയൻസ് റീട്ടെയിലിന് മാത്രമല്ല, വാൾമാർട്ട്, ഗൂഗിൾ, സൊമാറ്റോ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്കും ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തികൾ വാങ്ങുന്നതിന് തടസ്സമുണ്ടാകും. വാൾമാർട്ട്, ആലിബാബ, സോഫ്റ്റ് ബാങ്ക്, ഗൂഗിൾ, നാസ്പേഴ്സ്, ഇബേ, ഗാർഗെറ്റ്, പേടിഎം, സൊമാറ്റോ, സ്വിഗ്ഗി എന്നിവ ഉൾപ്പടെ 15ഓളം ആഗോള, പ്രാദേശിക സ്ഥാപനങ്ങളുടെ പേര് ഓഹരി ഇടപാട് കരാറിൽ ആമസോൺ പരമാർശിച്ചിട്ടുണ്ട്. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയിൽ നൽകിയ കരാറിലെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആമസോൺ-ഫ്യൂച്ചർ റീട്ടെയിൽ കരാർ പ്രകാരം ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഫ്യൂച്ചർ കൂപ്പണിന്റെ ഓഹരികൾ വാങ്ങാനാവില്ല. എന്നാൽ ഇത്തരത്തിലൊരുകരാറിന് നിയമപ്രാബല്യം ലഭിക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെടുമ്പോൾ സമാന സ്വഭാവമുള്ള വ്യാപാരം നടത്തുന്നവർക്ക് ഓഹരി വിൽക്കരുതെന്ന നിയന്ത്രണം കൊണ്ടുവരാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന് പരിമിതിയുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കോടിതിയുടെ ഇടപെടൽമൂലം അത് തടയാൻ കഴിയില്ലന്നുമാണ് വിലയിരുത്തൽ. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ, മൊത്ത വ്യാപാരമുൾപ്പടെയുള്ളവയുടെ ആസ്തികൾ റിലയൻസ് വെഞ്ച്വേഴ്സിന് 24,713 കോടി രൂപയ്ക്ക് കൈമാറാൻ ധാരണയിലെത്തിയിരുന്നു. അതിനുപിന്നാലെയാണ് ആമസോൺ സമർപ്പിച്ച ഹർജിയിൽ ഇടപാട് നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിട്ടത്.

from money rss https://bit.ly/2TVHGuw
via IFTTT