കോവിഡ് വ്യാപനത്തിനിടയിലും ഏപ്രിൽമാസം ഓഹരി നിക്ഷേപകർക്ക് സന്തോഷിക്കാനുള്ളതായിരുന്നു. രാജ്യംമുഴവൻ അടച്ചിട്ടിട്ടും സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 14 ശതമാനമാണ്. ബിഎസ്ഇ സെൻസെക്സ് 33,000 നിലവാരം തിരിച്ചുപിടിച്ചു. നിഫ്റ്റിയാകട്ടെ 9,800 പോയന്റിലുമെത്തി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 15.54 ശതമാനവും മിഡക്യാപ് സൂചിക 13.66 ശതമാനവുമാണ് ഇതേകാലയളവിൽ നേട്ടമുണ്ടാക്കിയത്. നിക്ഷേപകർക്ക് 16 ലക്ഷം കോടി രൂപയാണ് ഏപ്രിൽമാസം സമ്മാനിച്ചത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ശരാശരി വിപണി മൂല്യം ഏപ്രിൽ 30ലെ കണക്കുപ്രകാരം129.41 ലക്ഷം കോടിയായി ഉയർന്നു. മാർച്ച് 31ലേതുപ്രകാരം 113.48 ലക്ഷംകോടിയായിരുന്നു. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതിൽകുറവുവന്നു. മാർച്ചിൽ 65,000 കോടി രൂപയാണ് ഇവർ പിൻവലിച്ചതെങ്കിൽ ഏപ്രിലായപ്പോൾ ഇത് 5000 കോടി രൂപയിലൊതുങ്ങി. ബിഎസ്ഇ 500ലെ 50ശതമാനം ഓഹരികളും മികച്ചനേട്ടമുണ്ടാക്കി. 37 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ചു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഡാബർ ഇന്ത്യ, സൺ ഫാർമ, അലെംമ്പിക് ഫാർമ, ലോറസ് ലാബ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഇതേകാലയളവിൽതന്നെ 50ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ 19 ഓഹരികൾ വേറെയുമുണ്ട്. അരബന്ദോ ഫാർമ, അശോക ബിൽഡ്കോൺ, സിഇഎസ് സി, ഗ്രാഫൈറ്റ് ഇന്ത്യ, ഗ്ലെൻമാർക്ക് ഫാർമ, ജൂബിലന്റ് ലൈഫ് സയൻസ് തുടങ്ങിയവ ഈ ഓഹരികളിൽപ്പെടുന്നു. കോവിഡിന് ശമനമൊന്നുമില്ലെങ്കിലും ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിലെ കാരണമെന്താവും? ഇന്ത്യയുൾപ്പടെയുള്ള ആഗോള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കാൻ വിവിധ സാമ്പത്തിക പക്കേജുകൾ പ്രഖ്യാപിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. നേട്ടം തുടരുമോ? കോവിഡിന് ഫലപ്രദമായ പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും മറ്റുംതുടരുകയാണ്. അതുമാത്രമല്ല, രാജ്യമൊട്ടാകെയുള്ള അടച്ചിടൽമൂലമുള്ള പ്രതിസന്ധി കമ്പനികൾ നേരിടാൻ തുടങ്ങുന്നതേയുള്ളൂ. ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങളിലാകും ഇത് പ്രതിഫലിക്കുക. അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നകാര്യത്തിൽ തർക്കമില്ല. വിപണിയിൽ അത് മാന്ദ്യത്തിന് വഴിവെയ്ക്കുകയും ചെയ്യും. മികച്ച നിലവാരത്തിലെത്തിയ ഓഹരികളിൽ പലതും താഴ്ന്ന നിലവാരത്തിലെത്താനതിടയാക്കും. അപ്പോൾ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ ശേഖരിക്കാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുക. antonycdavis@gmail.com
from money rss https://bit.ly/3aWl9Ub
via
IFTTT