121

Powered By Blogger

Saturday, 2 May 2020

ആമസോണും ഫ്‌ളിപ്കാര്‍ട്ടും വില്പന തുടങ്ങുന്നു; ഏതൊക്കെ ജില്ലകളിലുള്ളവര്‍ക്ക് വാങ്ങാം?

മെയ് 4 മുതൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് അവശ്യവസ്തുക്കളല്ലാത്തവയും വിൽക്കാം. കോവിഡ് ബാധിക്കാത്ത സ്ഥലങ്ങളിലേയ്ക്ക് ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അതായത് ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഓൺലൈൻ വില്പന പോർട്ടലുകൾക്ക് ഓറഞ്ച്, ഗ്രീൻ സോണുകളിലേയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പടെ എല്ലാവസ്തുക്കളും വിൽപ്പന നടത്താം. രാജ്യത്തെ 733 ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെയാണ് സോണുകൾ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കൽ സോണുകളുടെ സ്ഥിതി വിലയിരുത്തി കാറ്റഗി പുനഃപരിശോധിക്കും. ചുവപ്പ് സോണുകൾ പച്ചയിലേയ്ക്കോ ഓറഞ്ചിലേയ്ക്കോമാറിയാൽ അവിടെയുള്ളവർക്കും ഇ-കൊമേഴ്സ് പോർട്ടലുകൾവഴി ഉത്പന്നം വാങ്ങാം. 21 ദിവസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലാണ് ചുവപ്പ് സോൺ ഓറഞ്ചിലേയ്ക്ക് മാറുക. ചുവപ്പോ പച്ചയോ സോണുകളിൽ ഉൾപ്പെടാത്തവയെല്ലാം ഓറഞ്ച് സോണിലായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആമസോൺ പ്രതിനധി അറിയിച്ചു. കലണ്ടർ വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടപ്പോൾ, ഇന്ത്യയിൽനിന്നാണ് കമ്പനിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/2yZT8Ok
via IFTTT