നാലുവർഷത്തിനിടെ ഇതാദ്യമായി മ്യുച്വൽ ഫണ്ടുകളിൽ ജൂണിലെത്തിയ നിക്ഷേപത്തിൽ കുറവുരേഖപ്പെടുത്തി. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തംവരവ് 241 കോടി രൂപയായാണ് കുറഞ്ഞത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അസാധാരണമായ സാഹചര്യമാണിതിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രവചനാതീതമായ നിക്ഷേപകരുടെ മാനസികാവസ്ഥയും വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ മ്യുച്വൽ ഫണ്ട് ഹൗസായ എസ്ബിഐ നിക്ഷേപകരുടെ പണം എങ്ങനെ വിനിയോഗിച്ചുവെന്ന് നോക്കാം. ജൂൺ 30വരെയുള്ള കണക്കുപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ ആസ്തി 3,64,916 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബറിൽ മൂന്നാംസ്ഥാനത്തെത്തിയ എസ്ബിഐ ജനുവരിയോടെ ഏറ്റവുംവലിയ എഎംസിയായി മാറുകയുംചെയ്തു. ജൂൺ മാസത്തിൽ എസ്ബിഐ മ്യൂച്വൽ ഫണ്ട് വിറ്റതും വാങ്ങിയതുമായ പ്രമുഖ ഓഹരികൾ ഏതൊക്കെയണെന്നുനോക്കാം വാങ്ങിയ പ്രധാന 5 ഓഹരികൾ കമ്പനി(ഓഹരികളുടെ എണ്ണം) ഇന്ത്യൻ ഓയിൽ കോർപ്(43,138,590) എൻഎച്ച്പിസി(13,833,403) കൊട്ടക് മഹീന്ദ്ര ബാങ്ക് (9,405,399) എച്ച്സിഎൽ ടെക് (9,345,008) ഭാരതി എയർടെൽ(7,651,267) വിറ്റ 5 ഓഹരികൾ എസ്ബിഐ (11,036,474) ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (9,689,166) ഐസിഐസി പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് (8,695,917) ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ് (7,600,800) എൻടിപിസി (7,116,800) ആന്ധ്ര പേപ്പറിൽ പുതിയതായി നിക്ഷേപം ആരംഭിച്ചു. ജൂണിൽ കമ്പനിയുടെ 3,126,300 ഓഹരികളാണ് വാങ്ങിയത്. എസ്ബിഐ മ്യൂച്വൽ ഫണ്ടിലെതന്നെ ഏറ്റവുംകൂടുതൽ നിക്ഷേപമുള്ളത് എസ്ബിഐ ഇടിഎഫ് നിഫ്റ്റി 50-യിലാണ്. മൊത്തം 67,765 കോടി രൂപയുടെ നിക്ഷേപം. എസ്ബിഐ ഇടിഎഫ് സെൻസെക്സിൽ 26,642 കോടി രൂപയും നിക്ഷേപമുണ്ട്. താരതമ്യേന ചെലവ് അനുപാതം കുറഞ്ഞ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ഇവരണ്ടും. ലാർജ് ക്യാപ് വിഭാഗത്തിലെതന്നെ ഏറ്റവും ആസ്തിയുള്ള ഫണ്ടുകളാണിവ. സജീവമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ കൂടുതൽ നിക്ഷേപമുള്ളത് ലാർജ് ക്യാപ് സ്കീമായ എസ്ബിഐ ബ്ലുചിപ്പിലാണ്. 20,783 കോടി രൂപയുടെ ആസ്തിയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. എസ്ബിഐ ബ്ലൂചിപ്പാകട്ടെ ഈ വിഭാഗത്തിൽ ഏറ്റവും ആസ്തിയുള്ള നാലമത്തെ ഫണ്ടുമാണ്. antony@mpp.co.in
from money rss https://bit.ly/2Wy8mmx
via
IFTTT