121

Powered By Blogger

Friday, 17 July 2020

നാലുമാസംകൊണ്ട് ഗോള്‍ഡ് ബോണ്ട് വില്പനയിലൂടെ സമാഹരിച്ചത് 5,112 കോടി രൂപ

ജൂലായിൽ സർക്കാർ ഇറക്കിയ ഗോൾഡ് ബോണ്ടിൽ നിക്ഷേപമായെത്തിയത് 2,004 കോടി രൂപ. 4.13 ടൺ സ്വർണത്തിന് തുല്യമായ വില്പനയാണ് ഇതിലൂടെ നടന്നത്. 2015 നവംബറിൽ ആദ്യമായി ഗോൾഡ് ബോണ്ട് പുറത്തിറക്കിയതിനുശേഷം ഇത്രയുംതുക നിക്ഷേപമായെത്തുന്നത് ഇതാദ്യമായാണ്. കോവിഡ് വ്യാപനംമൂലം ആഗോളതലത്തിൽ രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ മാന്ദ്യംപ്രകടമായതോടെ സ്വർണത്തിന് ഡിമാൻഡ്കൂടിയതാണ് ഗോൾഡ് ബോണ്ടിന്റെ വില്പനയിലും പ്രതിഫലിച്ചത്. എക്കാലത്തെയും ഉയരംഭേദിച്ച് സ്വർണവില കുതിച്ചുയരുന്നതും നിക്ഷേപകരെ ആകർഷിച്ചു. ഗോൾഡ് ഇടിഎഫിലും നിക്ഷേപം കാര്യമായി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ ഗോൾഡ് ഇടിഎഫിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. 2020-21 സാമ്പത്തികവർഷത്തെ ആദ്യ നാലുമാസത്തിനിടെ ഗോൾഡ് ബോണ്ട് വില്പനയിലൂടെ 5,112 കോടി രൂപയാണ് സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് സമാഹരിച്ചത്. ഏപ്രിൽ-ജൂൺ കാലയളവിലെ സ്വർണ ഇറക്കുമതിക്ക് രാജ്യംചെലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ സീരീസായ ഏപ്രിൽ 28ലെ ബോണ്ടിൽ 1,773 കിലോഗ്രാം സ്വർണത്തിന് തുല്യമായ നിക്ഷേപമാണെത്തിയത്. മെയ് 19ലെ സീരീസിൽ 2,544 കിലോഗ്രാമും ജൂൺ 16 സീരീസിൽ 2,388 കിലോഗ്രാമും ജൂലായ് 14 സീരീസിൽ 4,131 കിലോഗ്രാം സ്വർണത്തിനുതുല്യമായ ബോണ്ടുകൾ വിറ്റു. അതായത് 10,836 കിലോഗ്രാം സ്വർണത്തിന് തുല്യമായ വില്പന. ഇതിലൂടെ മൊത്തം സമാഹരിച്ചതാകട്ടെ 5,112 കോടി രൂപയും. ഗോൾഡ് ബോണ്ട് ആദ്യമായി പുറത്തിറക്കിയ 2015-16 സാമ്പത്തിക വർഷത്തിൽ 1,318 കോടി രൂപയാണ് മൊത്തം സമാഹരിച്ചത്. 2016-17ൽ ഇത് 3,481 കോടിയായി ഉയർന്നു. 2017-18ൽ 1,895 കോടിയും 2018-19ൽ 643 കോടിയും 2019-20ൽ 2,316 കോടി രൂപയും സ്വർണബോണ്ടിലൂടെ സമാഹരിക്കാനായി.

from money rss https://bit.ly/2OuC9rU
via IFTTT