121

Powered By Blogger

Friday, 17 July 2020

ഭാരത് ബോണ്ട് ഇടിഎഫ്: നിക്ഷേപമായെത്തിയത് 10,000 കോടിയോളം രൂപ

രണ്ടാം ഘട്ടമായി പുറത്തിറക്കിയ ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപമായെത്തിയത് 10,000 കോടിയോളംരൂപ. 3,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടസ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്. എല്ലാ വിഭാഗം നിക്ഷേപകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപം)സെക്രട്ടറി ട്വീറ്റ് ചെയ്തു. നിക്ഷേപത്തിന്റെ അവസാന കണക്കുകൾ തിങ്കളാഴ്ചയാകും പുറത്തുവിടുക. മൂന്നുവർഷം, പത്തുവർഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയത്. പൊതുമേഖല കമ്പനികളുടെ ട്രിപ്പിൾ-എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ജൂലായ് 14നാണ് രണ്ടാംഘട്ടമായി ഭാരത് ഇടിഎഫിൽ നിക്ഷേപം സ്വീകരിക്കാൻ തുടങ്ങിയത്. 17 ക്ലോസ് ചെയ്യുകയുംചെയ്തു. സർക്കാരിനുവേണ്ടി ഈഡൽവെയ്സ് അസ്റ്റ് മാനേജുമെന്റ് കമ്പനിയ്ക്കാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.

from money rss https://bit.ly/30lqCRb
via IFTTT