121

Powered By Blogger

Friday, 17 July 2020

പുകവലി നിര്‍ത്തി സമ്പാദിച്ചത് രണ്ടര ലക്ഷം; കോടീശ്വരനാകാനുള്ള വഴിയിതാ

'പുകവലിക്കുന്ന പണമുണ്ടേൽ കാറു വാങ്ങാം, എന്നിട്ട് പുക വലിക്കാത്തവരൊക്കെ കാറുമായി നടക്കുകയാണല്ലോ' എന്ന ട്രോളുകളുകൾക്കുള്ള മറുപടിയാണ് ഇരിങ്ങാടന്പള്ളി സ്വദേശി വേണുഗോപാലൻ. പുകവലിക്കാത്ത പണംകൊണ്ട് കാറുവാങ്ങിയില്ലെങ്കിലും ഏഴര വർഷംകൊണ്ട് 2.5 ലക്ഷം രൂപയാണ് വേണുഗോപാലൻ സമ്പാദിച്ചത്. ഓരോ ദിവസവും പുകവലിക്കാനായി ചെലവഴിക്കുന്ന പണം ബാങ്കിലിട്ടാണ് ഇതു സമ്പാദിച്ചത്. സിഗരറ്റിന്റെ പൈസ ബാങ്കിലേക്ക് ഏഴു വർഷങ്ങൾക്കുമുമ്പാണ് വേണുഗോപാലന് അപ്രതീക്ഷിതമായി തലകറക്കം വന്നത്. പിന്നെ ആശുപത്രി നാളുകളായിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് ഡോക്ടർ ഒന്നേ പറഞ്ഞുള്ളൂ: ''ഇനിയും വലി തുടരുകയാണെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല''. അതുവരെ ആരു പറഞ്ഞിട്ടും അതൊന്നും കൂസാക്കാതെ നടന്നിരുന്ന വേണുഗോപാലന് പക്ഷേ, ഡോക്ടറുടെ സംസാരം പുനർവിചിന്തനത്തിന് വഴിയൊരുക്കി. ആരുടെയും സഹായമില്ലാതെതന്നെ വേണുഗോപാലൻ പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റാണ് വേണുഗോപാലൻ വലിച്ചിരുന്നത്. ആദ്യത്തെ ഒരാഴ്ച വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാലും വലിക്കാതെ പിടിച്ചുനിന്നു -വേണുഗോപാലൻ പറഞ്ഞു. 45 രൂപയായിരുന്നു ഒരു പാക്കറ്റ് സിഗരറ്റിന്. ദിവസവും രണ്ടു പാക്കറ്റ് എന്നനിലയ്ക്ക് 90 രൂപ ചെലവാക്കും. ഈ പൈസ എല്ലാ ദിവസവും കൃത്യമായി മാറ്റിവെക്കുകയും മാസാവസാനം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും. കോവൂർ ഗ്രാമീൺബാങ്കിലെ മാനേജർ ഇതിന് പ്രചോദനം നൽകുകയും ചെയ്തതോടെ ഈ ശീലം ഏഴരവർഷം നീണ്ടു. വീടുപണിയുമായി ബന്ധപ്പെട്ട് പണത്തിനായി ബാങ്കിലെത്തിയപ്പോൾ ബാങ്ക് അധികൃതർ പറഞ്ഞുതന്നെയാണ് ഇത്രയും പണമായത് വേണുഗോപാലൻ അറിഞ്ഞതും. എങ്ങനെകൂടുതൽ നേടാം? ദിവസം 50 രൂപവീതം നീക്കിവെച്ചാൽഒരുകോടി രൂപയിലേറെ നിങ്ങൾക്കും സമ്പാദിക്കാം.പത്ത് സിഗരറ്റിന് ദിനംപ്രതി 80 രൂപയെങ്കിലും ചെലവാക്കുന്ന പുകവലിക്കാരനാണ് നിങ്ങളെന്ന് കരുതുക. പടിപടിയായി പുകവലിയെന്ന ദുശീലം മറ്റാൻ കഴിഞ്ഞാൽ ദിനംപ്രതി എത്രരൂപ സമ്പാദിക്കാം? പുകവലി ഒഴിവാക്കുന്നതിലൂടെ സമ്പാദ്യംമാത്രമല്ല ആരോഗ്യംകൂടി സംരക്ഷിക്കാനാകുമെന്നകാര്യം മറക്കേണ്ട. പ്രതിദിനം 50 രൂപ പ്രതിമാസ നിക്ഷേപം 1500 രൂപ കാലാവധി 30 വർഷം വാർഷിക ആദായം 15ശതമാനം ലഭിക്കുന്നതുക 1.05 കോടി അതുമല്ലെങ്കിൽ ഹോട്ടലിൽനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നയാളാണോ നിങ്ങൾ? ഒരുനേരമെങ്കിലും അത് ഉപേക്ഷിക്കാൻ തയ്യാറായാൽ നിങ്ങൾക്കുമതിന് കഴിയും.സ്ഥിരമായി കാറിൽ ഓഫീസിൽ പോകുന്നയാളാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ചെലവ് ചുരുക്കാം. ചെറുതായെങ്കിലും കൈനനയാതെ മീൻ പിടിക്കാനാവില്ലെന്നകാര്യം മറക്കേണ്ട. ചെറിയത്യാഗങ്ങളുണ്ടായാലേ ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയൂ. പ്രതിദിനം 50 രൂപ വീതം നീക്കിവെച്ചാൽ ഒരുമാസം 1500 രൂപയും പ്രതിവർഷം 18,000 രൂപയും നിങ്ങൾക്ക് സമ്പാദിക്കാനാകും. മുപ്പത് വർഷംകൊണ്ട് അത് ഒരുകോടി രൂപയായി വളരും. എങ്ങനെയാണെന്ന് നോക്കാം പ്രതിദിനം 50 രൂപ നീക്കിവെച്ചാൽ മാസമെത്തുമ്പോൾ അത് 1500 രൂപയായിട്ടുണ്ടാകും. പ്രതിമാസം 1500 രൂപവീതം 30 വർഷം(വാർഷിക ആദായം 15 ശതമാനം നിരക്കിൽ) നിക്ഷേപിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപം 1.05 കോടിയായി വളർന്നിട്ടുണ്ടാകും. വാർഷിക ആദായം 12 ശതമാനമാണെങ്കിൽ നിക്ഷേപം 52.94ലക്ഷവും 10 ശതമാനം നിരക്കിലാണെങ്കിൽ 34.18 ലക്ഷവുമായി നിക്ഷേപം വളരും. എട്ട് ശതമാനമാണെങ്കിൽ നിങ്ങളുടെ തുക 22.50 ലക്ഷവുമാകും. പ്രതിമാസം 1500 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 1.05കോടി 12% 52.94ലക്ഷം 10% 34.18ലക്ഷം 8% 22.50ലക്ഷം മൊത്തം നിക്ഷേപിച്ച തുക: 5.40ലക്ഷം കാലാവധി: 30 വർഷം പ്രതിദിനം 100 രൂപയാണെങ്കിലോ? മാസം 3000 രൂപവീതം 30 വർഷം നികഷേപിക്കുന്നു പ്രതിമാസം 3000 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 2.10 കോടി 12% 1.05 കോടി 10% 68.37 ലക്ഷം 8% 45 ലക്ഷം മൊത്തം നിക്ഷേപിച്ച തുക: 10.80ലക്ഷം. കാലാവധി: 30 വർഷം പ്രതിദിനം500 രൂപയാണെങ്കിലോ? മാസം 15,000 രൂപവീതം 30 വർഷം നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിമാസം 15000 രൂപവീതം നിക്ഷേപിച്ചാൽ വാർഷിക ആദായം ലഭിക്കുന്ന തുക 15% 10.51 കോടി 12% 5.29 കോടി 10% 3.41 കോടി 8% 2.25കോടി മൊത്തം നിക്ഷേപിച്ച തുക: 54 ലക്ഷം. കാലാവധി: 30 വർഷം എവിടെ നിക്ഷേപിച്ചാലാണ് ഇത്രയും നേട്ടം ലഭിക്കുകയെന്ന് മനസിലാക്കാൻ തുടർന്നുള്ള പാഠങ്ങൾക്കുവേണ്ടി കാത്തിരിക്ക

from money rss https://bit.ly/398z1vi
via IFTTT