121

Powered By Blogger

Friday, 17 July 2020

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌ക്കറ്റിനെയും ആമസോണിനെയും മറികടന്ന് ജിയോമാര്‍ട്ട്

പ്രവർത്തനംതുടങ്ങി രണ്ടുമാസത്തിനിടെ ഓൺലൈൻ ഗ്രോസറി വില്പനയിൽ ബിഗ്ബാസ്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാർട്ട്. പ്രതിദിനം 2,50,000 ഓർഡറുകളാണ് ജിയോമാർട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്കറ്റിനാകട്ടെ 2,20,000വും ആമസോൺ പാൻട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓർഡറുകൾ. ഓർഡറുകളുടെ കണക്ക് വ്യക്തമാക്കാൻ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവർക്കും ഒന്നര ലക്ഷത്തോളം ഓർഡറുകൾ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോദിവസവും 2,50,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. രാജ്യത്തെ 30 നഗരങ്ങളിൽമാത്രം വിതരണശൃംഖലയുള്ള ബിഗ്ബാസ്കറ്റും ഗ്രോഫേഴ്സും ഏപ്രിലിലാണ് ഏറ്റവുംകൂടുതൽ പ്രതിദിന ഓർഡറുകൾ സ്വന്തമാക്കിയത്. യഥാക്രമം 3,00000വും 1,90,000വുമായിരന്നു ഇത്. പച്ചക്കറികളും പഴങ്ങളുമുൾപ്പടെയുള്ളവയുമായി ജിയോമാർട്ട് മെയ്മാസത്തിൽ രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പലചരക്ക് സാധനങ്ങൾ, പാലുത്പന്നങ്ങൾ, ബേക്കറി, പേഴ്സണൽ കെയർ, ഹോംകെയർ, ബേബികെയർ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാർട്ട് രംഗത്തുവന്നത്. ഇലക്ട്രോണിക്, ഫാഷൻ, ഫാർമ, ഹെൽത്ത് കെയർ ഉത്പന്നങ്ങളും ജിയോമാർട്ടുവഴി ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓർഡറിന്റെയും ശരാശരിമൂല്യം ഉയർത്താൻ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഒരു ഓർഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്. രാജ്യത്തെമ്പാടുമുള്ള റിലയൻസ് സ്റ്റോറുകൾവഴിയാണ് നിലവിൽ വിതരണംചെയ്യുന്നത്. ഓർഡർചെയ്യുന്ന ഉത്പന്നങ്ങൾ പലയിടങ്ങളിലും രണ്ടുദിവസംകഴിഞ്ഞാണ് വിതരണംചെയ്യുന്നത്. തുടക്കത്തിൽ വിപണിപിടിക്കാൻ പാക്ക് ചെയ്ത ഉത്പന്നങ്ങൾ എംആർപിയിലും താഴ്ന്നാണ് വില്പന. തൽക്കാലത്തേയ്ക്ക് ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. വിലകുറച്ച് ഉത്പന്നങ്ങൾ വിതരണംചെയ്യാനുള്ള മത്സരത്തിനിടയിൽ ഗുണനിലവാരം കുറയുന്നതായും ആക്ഷേപമുണ്ട്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണനിലവാരത്തിന്റെകാര്യത്തിൽ ഇതിനകം നിരവധിപേർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

from money rss https://bit.ly/2CewC6u
via IFTTT