121

Powered By Blogger

Friday, 17 July 2020

വായ്പ മൊറട്ടോറിയം ഡിസംബര്‍ 31വെര നീട്ടുമോ?

വായ്പ മൊറാട്ടോറിയം ഡിസംബർ അവസാനംവരെ നീട്ടുന്നകാര്യം സർക്കാർ പരിഗണിക്കുന്നു. നിലവിൽ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസർവ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി സർക്കാർ ഇക്കാര്യം ചർച്ചചെയ്തുവരികയാണെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. മൊറട്ടോറിയം കാലാവധി ഇനിയും നീട്ടിനൽകാൻ കഴിയുമോയെന്നകാര്യത്തിലാണ് കൂടിയാലോചന. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ടതിനെതുടർന്ന് മാർച്ചിലാണ് ആദ്യഘട്ടത്തിൽ മൂന്നുമാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2020-12 സാമ്പത്തികവർഷത്തിൽ 14ശതമാമായനമായി ഉയരുമെന്നാണ് ആഗോള റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻപ് പുവറിന്റെ വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷം ഇത് 8.5ശതമാനമാണ്. കോവിഡ് വിതച്ച സാമ്പത്തിക തളർച്ചയിൽനിന്ന് മുക്തിനേടാൻ രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് വർഷങ്ങൾ വേണ്ടിവന്നേക്കാമെന്നും റേറ്റിങ് ഏജൻസി പറയുന്നു. കോവിഡ് വ്യാപനംമൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ കരുതിയിരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എസ്ബിഐ ബാങ്കിങ് കോൺക്ലേവിൽ സംസാരിക്കവെ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

from money rss https://bit.ly/30ni3Wb
via IFTTT