രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ പ്രതിഫലനമായി രൂപയുടെ മൂല്യം കുതിച്ചു. ഓഹരി സൂചികകൾ മൂന്നുമാസത്തെ ഉയരത്തിലെത്തിയാണ് രൂപയ്ക്ക് കരുത്തായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 75.01 നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. താമസിയാതെ മൂല്യം 74 രൂപയിലേയ്ക്ക് തിരിച്ചുകയറുമെന്നാണ് വിലയിരുത്തൽ. ഡോളറിനെതിരെ മറ്റ് ഏഷ്യൻ കറൻസികളും നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകർ ചൊവാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് 7,498.29 കോടി രൂപയാണ്. Rupee jumps sharply against US...