121

Powered By Blogger

Tuesday, 2 June 2020

സമ്പദ്ഘടനയില്‍ ഉണര്‍വ്: കേരളം ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലെ ആഭ്യന്തര ഉത്പാദനംവര്‍ധിച്ചു

കോവിഡ് വ്യാപനത്തെതുടർന്ന് ലോകത്തെ ഏറ്റവുംനീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇന്ത്യയിൽ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങി. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 27ശതമാനം സംഭവാനചെയ്ത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ. കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്നാട്, ഹരിയാണ, കർണാടക എന്നിവിടങ്ങളിലാണ് ഉണർവ് പ്രകടമായത്. ഊർജ ഉപഭോഗം, ഗതാഗതം, കാർഷിക വിഭവങ്ങൾ മൊത്തവിതരണകേന്ദ്രത്തിലേയ്ക്കെത്തൽ, ഗൂഗിൾ മൊബിലിറ്റി ഡാറ്റ തുടങ്ങിയവ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എലാറ സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ധനായ ഗരിമ കപൂർ വിലയിരുത്തുന്നു. വൻകിട വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ കോവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തിൽ തുടരുകയാണ്. ജൂൺ എട്ടുമുതൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കും. Five states are leading Indian economy to recovery from lockdown

from money rss https://bit.ly/2MlZURZ
via IFTTT