121

Powered By Blogger

Tuesday, 2 June 2020

യെസ് ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ടാല്‍ സൗജന്യ കോവിഡ് പരിരക്ഷ: നിങ്ങള്‍ നിക്ഷേപിക്കുമോ?

യെസ് ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടാൽ കോവിഡ് ബാധയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. റിലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിച്ചാണ് ബാങ്ക് പുതിയ എഫ്ഡി അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയത് ഒരുലക്ഷം രൂപയുടെയെങ്കിലും സ്ഥിര നിക്ഷേപമിട്ടാലാണ് 25,000 രൂപയുടെ കോവിഡ് കവറേജ് ലഭിക്കുക. വിശദാംശങ്ങൾ അറിയാം 1. ചുരുങ്ങിയ നിക്ഷേപം ഒരുലക്ഷം രൂപയാണ്. ലഭിക്കുന്ന പരിരക്ഷയാകട്ടെ 25,000 രൂപയുടെതുമാണ്. കൂടുതൽ എത്രതുക നിക്ഷേപിച്ചാലും പരിരക്ഷാതുകയിൽ വർധനവുണ്ടാകില്ല. ജോയിന്റ് അക്കൗണ്ടാണെങ്കിൽ ആദ്യത്തെ അക്കൗണ്ട് ഉടമയ്ക്കുമാത്രമാകും പരിരക്ഷ ലഭിക്കുക. 2. മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശയാണ് യെസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നത്. ഒരുവർഷത്തെ എഫ്ഡിക്ക് മറ്റുബാങ്കുകൾ ശരാശരി ആറുശതമാനത്തിൽതാഴെമാത്രം പലിശ നൽകുമ്പോൾ യെസ് ബാങ്ക് നൽകുന്നത് 7.25ശതമാനമാണ്. 3. കോവിഡ് പരിരക്ഷയുടെ കാലാവധി ഒരുവർഷത്തേയ്ക്കുമാത്രമായിരിക്കും. അതായത് എഫ്ഡി തുടങ്ങി ഒരുവർഷം പൂർത്തിയാകുന്നതുവരെമാത്രമെ കവറേജ് ലഭിക്കൂ. മുതിർന്ന പൗരന്മാർക്ക് പരിരക്ഷ ലഭിക്കില്ല. നിങ്ങൾ നിക്ഷേപിക്കുമോ? 1. എഫ്ഡിക്ക് ഉയർന്ന പലിശനിരക്കും സൗജന്യ പരിരക്ഷയും ഏർപ്പെടുത്തിയിട്ടുള്ളത് നിക്ഷേപകരെ ആകർഷിക്കുന്നതിനാണ്. 2. കോവിഡ് ചികിത്സയ്ക്ക് കാൽ ലക്ഷ്യത്തിന്റെ പരിരക്ഷ തികച്ചും അപര്യാപ്തമാണ്. നിലവിൽ ആരോഗ്യ പരിരക്ഷയുള്ളവർക്ക് പുതിയ കവറേജിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കോവിഡ് പരിരക്ഷ ലഭിക്കാൻവേണ്ടിമാത്രം സ്ഥിര നിക്ഷേപം നടത്തേണ്ട. 3. മികച്ച സാമ്പത്തിക ഭദ്രതയുള്ള ബാങ്കിൽമാത്രം സ്ഥിരനിക്ഷേപമിടുക. പലിശയും അനുബന്ധ ഓഫറുകളുംമാത്രംനോക്കി നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/2zHGYul
via IFTTT