121

Powered By Blogger

Tuesday, 2 June 2020

വിപണിയില്‍ റാലി: സെന്‍സെക്‌സ് 522 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 10,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെൻസെക്സ് 522.01 പോയന്റ് ഉയർന്ന് 33,825.53ലും നിഫ്റ്റി 152.95 പോയന്റ് നേട്ടത്തിൽ 9979.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1712 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 708 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, മാരുതി സുസുകി, ഐടിസി, ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറർ സൂചികകളിൽ എഫ്എംസിജി ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം ഉയർന്നു. മൂഡീസ് റേറ്റിങ് താഴ്ത്തിയെങ്കിലും നീണ്ട അടച്ചിടലിൽ ഇളവുകൾ നൽകിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ആഗോള സൂചികകളിലെ നേട്ടവും വിപണിക്ക് കരുത്തുപകർന്നു.

from money rss https://bit.ly/3gFoHhT
via IFTTT