121

Powered By Blogger

Tuesday, 2 June 2020

സാമ്പത്തിക ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലേയ്ക്ക്: ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ മൂല്യമുയര്‍ന്നു

ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിന്റെ സൂചനകൾ നൽകി ഡിജിറ്റൽ പെയമെന്റുകളുടെ എണ്ണത്തിൽ കാര്യമായ വർധന. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ), ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസ്(ഐഎംപിഎസ്), നാഷണൽ ഇലക്ട്രോണക് ടോൾ കളക്ഷൻ(എൻഇടിസിസി), ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം(ബിബിപിഎസ്) എന്നിവവഴിയുള്ള ഇടപാടുകളിലാണ് മെയ്മാസത്തിൽ കാര്യമായ വർധന രേഖപ്പെടുത്തിയത്. മാർച്ചിൽ 2.06 ലക്ഷംകോടി രൂപയുടെ ഇടപാടുകൾ നടന്നസ്ഥാനത്ത് മെയ് മാസത്തിലെത്തിയപ്പോൾ യുപിഐ ഇടപാടുകൾ 2.18 ലക്ഷം കോടിയായി ഉയർന്നു. ഏപ്രിൽമാസത്തിൽ 1.51 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐവഴി നടന്നത്. ഇടപാട് മൂല്യത്തിൽ 45ശതമാനമാണ് വർധന. ഐഎംപിഎസ് വഴി മെയ് മാസത്തിൽ 1.69 ലക്ഷംകോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഏപ്രിലിലാണെങ്കിൽ ഇത് 1.22 ലക്ഷംകോടിമാത്രമായിരുന്നു. മാർച്ചിലാണെങ്കിൽ 2.01 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഐഎംപിഎസ് വഴി നടന്നത്(പട്ടിക കാണുക). ഇടപാടുകളുടെ മൂല്യം ഏപ്രിൽ മെയ് വളർച്ച(%) യുപിഐ* 1.51 2.18 45 ഐഎംപിഎസ്* 1.21 1.68 39 ബിബിപിഎസ് 1,371.17 2,178.72 60 ഫാസ്ടാഗ് 247.58 1,142.34 361 *ലക്ഷംകോടി

from money rss https://bit.ly/2XQqurD
via IFTTT