ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം അർഹതയുള്ളതാണ്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയെക്കുറിച്ചറിയാം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മരിച്ചാൽ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സർക്കാർ അവതരിപ്പിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാൻ ജീവനക്കാരൻ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയിൽനിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാർക്ക് പ്രത്യേകം ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എത്രതുക ലഭിക്കും? ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും. All you wanted to know about Employees' Deposit Linked Insurance.
from money rss https://bit.ly/33Ca0GM
via IFTTT
from money rss https://bit.ly/33Ca0GM
via IFTTT