121

Powered By Blogger

Monday, 10 May 2021

സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?

ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും എന്റെ കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന പഴയ ചിന്തകൾക്ക് ഒട്ടേറെ മാറ്റങ്ങൾ കണ്ടുതുടങ്ങി. കോവിഡ് എന്ന മഹാമാരി മൂലം ദിനംപ്രതി മരണമടയുന്നവരുടെ എണ്ണംതന്നെ ഇതിന് ഉദാഹരണം. ഏതൊരു കുടുംബത്തിന്റെയും റിസ്കുകൾ കണ്ടെത്തി അത് യഥാവിധി സംരക്ഷിക്കുന്നതിന് ഇന്ന് വിവിധ സംരക്ഷണ മാർഗങ്ങൾ നിലവിലുണ്ട്. കോവിഡ് ചികിത്സയ്ക്കായി നാം ആശുപത്രിയിൽ പോകുന്നു. കോവിഡിനു മാത്രമായി ഇപ്പോൾ വിപണിയിൽ പ്രത്യേക പോളിസികൾ നിലവിലുണ്ട്. ഇതിന്റെ കാലാവധി മൂന്നര മാസം, ആറര മാസം, ഒമ്പതര മാസം എന്നിങ്ങനെയാണ്. പോളിസിയിൽ ചേർന്ന ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് റിസ്കുകൾ കവർ ചെയ്യുന്നതല്ല. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് കാഷ്ലെസ് ആയും അതല്ലെങ്കിൽ അനുബന്ധ ബില്ലുകൾ സമർപ്പിച്ചാൽ റീ-ഇംപേഴ്സ്മെന്റ് ആയും ചികിത്സാ ചെലവുകൾ ലഭിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവർ കണ്ണുതുറന്നേ മതിയാകൂ. ഇതിൽ ഇൻഷുറൻസ് കമ്പനികൾ സമയബന്ധിതമായി ക്ലെയിമുകൾ തീർപ്പാക്കണം. സുതാര്യമായ പോളിസികൾ എല്ലാ ജനവിഭാഗത്തിനും ഇണങ്ങുന്ന രീതിയിൽ നൽകണം. ക്ലെയിം തീർപ്പാക്കുന്ന ടി.പി.എ. കമ്പനികൾ, അതല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളിലെ ക്ലെയിം തീർപ്പാക്കുന്ന വിഭാഗം എന്നിവർ കാര്യക്ഷമമായും സമയബന്ധിതമായും ക്ലെയിമുകൾ തീർപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചില ആശുപത്രികൾ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് കൂടുതൽ സംഖ്യ ഈടാക്കുന്നുവെന്ന പ്രചാരമുണ്ട്. കോവിഡ് രോഗികളിൽനിന്ന് പതിവിൽ കവിഞ്ഞ സംഖ്യ 'പാക്കേജുകൾ' എന്ന പേരിൽ ഈടാക്കുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ പലപ്പോഴും കാഷ്ലെസ് കിട്ടാതെ പണം നൽകേണ്ടി വരുന്നു. മാത്രമല്ല, കാഷ്ലെസ് ലഭിക്കാനായി മണിക്കൂറുകൾ ആശുപത്രിയിൽ തന്നെ വീണ്ടും കഴിയേണ്ടി വരുന്നു. ഇത് ഒഴിവാക്കാൻ കുറ്റമറ്റ ഒരു ക്ലെയിം ഡിപ്പാർട്ട്മെന്റ് ഉണ്ടായേ തീരൂ. സർക്കാരിനും ചികിത്സാ രംഗത്ത് ഇന്നു നടമാടുന്ന മോശം പ്രവണതകളെ തടയിടാനാകും. ചികിത്സാ ചെലവുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം. ഒപ്പംതന്നെ ആശുപത്രികൾ അവരുടെ ചികിത്സാ നിരക്കുകൾ പൊതുവായി പ്രദർശിപ്പിക്കണം (വെബ്സൈറ്റിലൂടെയും ആവാം). ആശുപത്രികളുടെ നിലവാരം അനുസരിച്ച് നിരക്കുകൾ നിശ്ചയിക്കുന്നതിലും തെറ്റില്ല. പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ ചികിത്സയ്ക്കായി ആശുപത്രികളെ തിരഞ്ഞെടുക്കാൻ തന്മൂലം കഴിയും. ഒപ്പംതന്നെ മരുന്നുകമ്പനികൾ, രോഗനിർണയ മാർഗങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവരും അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാൽ, ഈ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഇന്ത്യയിലെ വിവിധ ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് ചികിത്സയും ഉൾപ്പെടുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. സാധാരണ പോളിസി എടുത്താൽ തന്നെ പോളിസി എടുത്ത് ആദ്യത്തെ 30 ദിവസം കഴിഞ്ഞാൽ കോവിഡ് ചികിത്സാ ചെലവ് ലഭ്യ മാവുന്നതാണ്. ഇനി ഭാവിയിൽ പുതുതായി ഏതെങ്കിലും രോഗമോ, വൈറസോ വന്നാലും സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3bdVk52
via IFTTT