121

Powered By Blogger

Monday, 12 October 2020

പി.വി.സി ആധാര്‍ കാര്‍ഡ് വാങ്ങിയില്ലേ; സാങ്കേതിക സവിശേഷതകള്‍ അറിയാം

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളോടെയാണ് ആധാർ പിവിസി കാർഡ് യുഐഡിഎഐ പുറത്തിറക്കിയിട്ടുള്ളത്. ഡെബിറ്റ് കാർഡ് പോലെ വാലറ്റിൽ സൂക്ഷിക്കാൻ കഴിയമെന്നതിനുപുറമെ, ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളാണ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദീർഘകാലം കേടകൂടാതെ ഉപയോഗിക്കാം. സൗകര്യപ്രദമായി കൊണ്ടുനടക്കാം, തൽക്ഷണം പരിശോധിച്ച് ഉറപ്പുവരുത്താം-യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സവിശേഷതകൾ അറിയാം: മികച്ച അച്ചടിയും ലാമിനേഷനും. കാണാൻ ഭംഗയുള്ളതും കൈവശംവെയ്ക്കാൻ സൗകര്യപ്രദവും. ഹോളോ ഗ്രാം പതിച്ച് ഗില്ലോച്ചെ പാറ്റേണിൽ അലങ്കരിച്ചിരിക്കുന്നു. ഗോസ്റ്റ് ഇമേജും മൈക്രോ ടെക്സ്റ്റും ഉണ്ടാകും. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ളശേഷി. ക്യൂആർ കോഡ് ഉപയോഗിച്ച് തത്സമയ വെരിഫിക്കേഷനുള്ള സാധ്യത. പൊന്തിനിൽക്കുന്ന(എംബോസ് ചെയ്ത)ആധാർ ലോഗോ. ഇഷ്യു ചെയ്ത തിയതി, അച്ചടിച്ച തിയതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പി.വി.സി കാർഡിനായി ഓൺലൈനിൽ അപേക്ഷിക്കാം. 50 രൂപയാണ് ചാർജ്. സ്പീഡ് പോസ്റ്റിലാണ് ഉടമസ്ഥന് ലഭിക്കുക. എങ്ങനെ അപേക്ഷിക്കാം?വിശദാംശങ്ങളറിയാം. #AadhaarInYourWallet Loaded with the latest security features, your Aadhaar is now more durable, convenient to carry, instantly verifiable offline. To order your Aadhaar PVC online, click https://bit.ly/2IjS0JX pic.twitter.com/79gfxaUga7 — Aadhaar (@UIDAI) October 12, 2020 All-new Aadhaar PVC card: Security features, charges and other details explained

from money rss https://bit.ly/3nSixyD
via IFTTT

ഡോക്ടര്‍ ശ്രീകുമാറിന്റെ കരസ്പര്‍ശത്തില്‍ രോഗികളും മഷിപ്പേനയും മയങ്ങും

തൃശ്ശൂർ: ഒല്ലൂർ എടക്കുന്നി സ്വദേശിയായ ഡോ. ശ്രീകുമാറിന്റെ കരസ്പർശമികവിൽ രണ്ടുതരക്കാർ മയങ്ങും-ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളും മഷിപ്പേനപ്രേമികളും. പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയിലെ അനസ്തേഷ്യാ വിദഗ്ധനായ ശ്രീകുമാർ 21 രാജ്യങ്ങളിലേക്ക് പ്രതിവർഷം എത്തിക്കുന്നത് 15,000 കുപ്പി മഷി. 50 നിറങ്ങളിലുള്ള പത്തുതരം മഷിയാണ് സ്വന്തം കൈകൊണ്ട് വീട്ടിലെ മഷിശാലയിൽ ഒരുക്കുന്നത്. മഷിപ്പേനപ്രേമികളുടെ ഇഷ്ട ഇനമായ കൃഷ്ണ ഇങ്ക് വിപണിയിലെത്തുന്നത് ഇവിടെനിന്നാണെന്ന് അറിയുന്നവർ വിരളം. മഷി മാത്രമല്ല, മഷിപ്പേനയും നിബ്ബും നിബ്ബിലെ കറ കളഞ്ഞ് മഷിയൊഴുക്ക് സുഗമമാക്കുന്ന ലായനിയുമെല്ലാം ഡോ. ശ്രീകുമാർ നിർമിക്കുന്നു. മഷിശാലയും പേന നിർമാണത്തിന് ലെയ്ത്തും നിബ്ബ് ഗ്രൈൻഡിങ് യൂണിറ്റും അടങ്ങുന്നതാണ് കൃഷ്ണ ഇങ്ക് യൂണിറ്റ്. സാങ്കേതികവിദ്യയും ഗവേഷണവും നിർമാണവും എല്ലാം സ്വന്തം. മുത്തച്ഛൻ വെല്ലൈക്കൽ അച്യുത മേനോൻ ചിത്രരചനയ്ക്കായി സ്വാഭാവിക നിറക്കൂട്ടുകൾ ഉണ്ടാക്കുന്നത് കണ്ട് പഠിച്ചാണ് ശ്രീകുമാർ രംഗത്തിറങ്ങിയത്. കോഴിക്കോട് ആയിരുന്നു സ്കൂൾ പഠനവും എം.ബി.ബി. എസ്. പഠനവും. കോട്ടയം മെഡിക്കൽ കോളേജിൽ എം.ഡി.ക്ക് പഠിക്കുമ്പോൾ കൂട്ടുകാർക്ക് മഷിയുണ്ടാക്കി നൽകി. മഷിക്ക് പിറകേ പേന നിർമാണത്തിന് കാരണമായത് കോഴിക്കോട്ടെ കിം ആൻഡ് കോ പെൻസിലെ എ.സി. രാമചന്ദ്രനെ കണ്ടുമുട്ടിയതാണ്. ഇപ്പോൾ കടുക്ക, നെല്ലിക്ക, ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങിയവയുടെ സത്തുപയോഗിച്ച് മഷി നിർമിക്കുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് പോലും നീക്കംചെയ്യാൻ കഴിയാത്ത ഷീൻ മഷി, 90 ശതമാനം വരെ വാട്ടർ പ്രൂഫ്നെസും ഫേഡ് പ്രൂഫ്നെസും ഉറപ്പാക്കുന്ന വാട്ടർ റെസിസ്റ്റന്റ് മഷി, എഴുതുമ്പോൾ ഒരു നിറവും ഉണങ്ങുമ്പോൾ മറ്റൊരു നിറവുമാകുന്ന ഷേഡിങ് മഷി തുടങ്ങി വിവിധ തരമുണ്ട്. സ്റ്റാൻഡേഡ് നിബ്ബുകൾക്ക് പുറമെ ബ്ലണ്ട്സ്, സ്റ്റബ്സ്, കാലിഗ്രാഫിക് നിബ്ബുകളായ ഫ്ലെക്സ്, സ്ട്രെയ്റ്റ് കട്ട് എന്നിവയും നിർമിക്കുന്നു. കൃഷ്ണ പേനകൾ അത്രവേഗം കിട്ടുമെന്ന് കരുതേണ്ട. അതിസൂക്ഷ്മമായും കൃത്യതയിലും നിർമിക്കുന്നതിനാൽ മാസം ഒരു പേനയാണ് നിർമിക്കുക. 2018-ൽ കിട്ടിയ ഒാർഡർ പ്രകാരമുള്ള പേനയാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.

from money rss https://bit.ly/3jTyiCT
via IFTTT

ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്തയുടെ നീക്കം പാളി

മുംബൈ: ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്ത ലിമിറ്റഡിന്റെ നീക്കം പാളി. ഓഹരിയൊന്നിന് 320 രൂപവീതം വേണമെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതാണ് കമ്പനിക്ക് വലിയ തിരിച്ചടിയായത്. നിയമപ്രകാരം വിപണിയിൽനിന്ന് പിൻമാറുന്നതിന് പൊതുവിഭാഗത്തിലെ 90 ശതമാനം ഓഹരിയുടമകളുടെ അനുമതി വേണ്ടതുണ്ട്. വേദാന്തയ്ക്ക് ഇത്തരത്തിൽ 134.1 കോടി ഓഹരികൾ വാങ്ങുന്നതിനുള്ള അനുമതിപത്രമായിരുന്നു വേണ്ടിയിരുന്നത്. അവസാനനിമിഷംവരെ കമ്പനിക്ക് 125.47 കോടി ഓഹരികളുടെ കാര്യമാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. ഇതും തിരിച്ചടിയായി. പൊതുവിഭാഗത്തിലുള്ള 169.73 കോടി ഓഹരികളിൽ 137.74 കോടി എണ്ണം വിൽക്കാൻ സന്നദ്ധത അറിയിച്ച് നിക്ഷേപകർ എത്തിയിരുന്നെങ്കിലും 12 കോടി ഓഹരികളുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് സെബിയോട് ഒരുദിവസത്തെ സമയംകൂടി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെവന്നതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. എൽ.ഐ.സി.ക്ക് കമ്പനിയിൽ 6.37 ശതമാനം ഓഹരികളുണ്ട്. അന്തിമവില സംബന്ധിച്ച് എൽ.ഐ.സി.യുമായി ധാരണയിലെത്താനുള്ള ശ്രമവും വിഫലമായി. ഈ വില അംഗീകരിച്ചാൽ മുഴുവൻ ഓഹരികളും 320 രൂപ നിരക്കിൽ കമ്പനി വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. ഡീലിസ്റ്റിങ് പരാജയപ്പെട്ടതോടെ തിങ്കളാഴ്ച കമ്പനിയുടെ ഓഹരിവില 20 ശതമാനത്തിനുമുകളിൽ ഇടിഞ്ഞു. രാവിലെ 109.90 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരി 25.15 രൂപയുടെ (20.60 ശതമാനം) നഷ്ടവുമായി 96.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികൾ തിരിച്ചുവാങ്ങി ഡീലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് വേദാന്ത ഓഹരിവില ഈ മാസം 141.45 രൂപവരെ എത്തിയിരുന്നു. അതേസമയം, സ്ഥിരികരിക്കാത്ത രീതിയിൽ ബിഡ് നൽകിയ 12 കോടി ഓഹരികളെക്കുറിച്ച് സെബി ബി.എസ്.ഇ.യോട് വിവരം തേടുമെന്ന് സൂചനയുണ്ട്. ഈ ബിഡ് യഥാർഥത്തിൽ ഉള്ളതാണോ അതോ മറ്റെന്തിങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണിത്.

from money rss https://bit.ly/3dlBNzu
via IFTTT

RUMOUR HAS IT: Prithviraj Sukumaran To Play A COP Once Again?

RUMOUR HAS IT: Prithviraj Sukumaran To Play A COP Once Again?
Prithviraj Sukumaran, the multi-faceted talent has played some highly memorable police roles on the silver screen, in the past. Reportedly, the actor is now all set to play the role of a cop, once again. If the reports are to be

* This article was originally published here

ഉപഭോഗം വര്‍ധിപ്പിക്കാന്‍ എല്‍.ടി.സി: ആര്‍ക്കൊക്കെ പ്രയോജനം ലഭിക്കും?

വിപണിയിൽ പണമെത്തിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയെന്ന നടപടിതന്നെയാണ് ഇത്തവണയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനത്തിലൂടെ ആവർത്തിച്ചത്.ഉത്സവ സീസണിൽ ഉപഭോക്താവിന്റെ ചലവിടൽശേഷി വർധിപ്പിക്കുന്നതിലൂടെ വ്യാപരമേഖലയ്ക്ക് ഉത്തേജനം പകരാൻ പദ്ധതി സഹായകരമാകും. സർക്കാർ ജീവനക്കാരും മറ്റുസംഘടിത തൊഴിൽമേഖലയിലുള്ളവരും കോവിഡ് വ്യാപനത്തിന്റെ ആഘാതത്തിൽനിന്ന് മോചിതരായി തുടങ്ങിയെന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി ഉപഭോക്തൃ വിപണി ഉണർത്താനുള്ള ശ്രമമാണ് എൽ.ടി.സിയുയുടെയും പലിശ രഹിത ഉത്സവ ബത്തയുടെയും പിന്നിലുള്ളത്. എന്താണ് എൽ.ടി.സി? നാലുവർഷത്തെ ഒരു ബ്ലോക്കായി കണക്കാക്കി ഇന്ത്യയിൽ എവിടെയും യാത്രചെയ്യുന്നതിനുള്ള ചെലവാണ് സർക്കാർ നൽകുക. വിമാനത്തിലോ തീവണ്ടിയിലോ യാത്രചെയ്യാം. പേ സ്കെയിലനുസരിച്ച് പത്തുദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയും ക്ഷാമബത്തയുമാണ് നൽകുക. എൽ.ടി.സി കാഷ് വൗച്ചർ കോവിഡ് വ്യാപനംമൂലം 2018-21 കാലയളവിലെ ബ്ലോക്കിൽ ജീവനക്കാർക്ക് എൽ.ടി.സി നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് എൽ.ടി.സി കാഷ് വൗച്ചർ നൽകുന്നത്. ഇതുപ്രകാരം സർക്കാർ ജീവനക്കാർക്ക് ലീവ് എൻകാഷ്മെന്റും മൂന്നിരട്ടി ടിക്കറ്റ് തുകയും നൽകുന്നതാണ് പദ്ധതി. 12ശതമാനമോ അതിൽകൂടുതലോ ജിഎസ്ടിയുള്ള ഉത്പന്നങ്ങൾ വാങ്ങാനായി ഈതുക ഉപയോഗിക്കാം. ഈ പദ്ധതി തിരഞ്ഞെടുക്കുന്ന ജീവനക്കാരൻ യാത്രാനിരക്കിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള സാധനങ്ങൾ വിപണിയിൽനിന്ന് വാങ്ങുകയോ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയോ വേണം. 2021 മാർച്ച് 31നുള്ളിലായിരിക്കണം ഇത്. ജി.എസ്.ടി രജിസ്ട്രേഷനുള്ള കച്ചവടക്കാരിൽനിന്ന് ഡിജിറ്റലായാണ് ഇടപാട് നടത്തേണ്ടത്. 12ശതമാനമോ അതിൽകൂടുതലോ അധികം ജിഎസ്ടിയുള്ളവയുമായിരിക്കണം വാങ്ങേണ്ടത്. ജി.എസ്.ടി ഇൻവോയ്സ് ഹാജരാക്കുകയുവേണം. എൽ.ടി.സി പ്രയോജനപ്പെടുത്തുന്നവർക്ക് നികുതിയിളവുകളുംലഭിക്കും. കേന്ദ്രസർക്കാരിന് 5,675 കോടി രൂപയും പൊതുമേഖലയിലെ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും 1,900 കോടി രൂപയുമാണ് ഇതിനായി കണ്ടെത്തേണ്ടിവരിക. ഉത്സവബത്തയുമുൾപ്പെടുന്ന പദ്ധതിയിലൂടെ മൊത്തം 28,000 കോടി രൂപ വിപണിയിലെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. LTC Cash Voucher Scheme to boost demand

from money rss https://bit.ly/2SOwOhs
via IFTTT

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി കാഷ് വൗച്ചർ സ്കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ്വകയിരുത്തുക. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വർഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. ഇതിൽ 200 കോടി രൂപവീതം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്കും നൽകും. വൈകീട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എൻകാഷ്മെന്റായി നൽകുക. ഈതുകയ്ക്ക് പൂർണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങൾ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റൽ പണമിടപാടുമാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. നാലുവർഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവൽ കൺസഷൻ(എൽടിസി)അനുവദിക്കുക. പേ സ്കെയിലിനനുസരിച്ചാകും വിമാന, ട്രെയിൻ യാത്രാ നിരക്കുകൾ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നൽകുക. Proposals to stimulate consumer spending has two components 🔯LTC Cash Voucher Scheme 🔯Special Festival Advance Scheme The other set of proposals involves capital expenditure - @nsitharaman — PIB in Maharashtra 🇮🇳 (@PIBMumbai) October 12, 2020 പ്രഖ്യാപനങ്ങൾ: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും 10,000 രൂപയുടെ പലിശ രഹിത അഡ്വാൻസ്. ഫെസ്റ്റിവെൽ അലവൻസ് നൽകാനായി 4,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരുകളും അലവൻസ് വിതരണംചെയ്താൽ 8,000 കോടി രൂപകൂടി വിപണിയിലെത്തും. ഉത്സവകാലയളവിൽ ഈതുക ജീവനക്കാർ വിനിയോഗിക്കണം. റുപെ കാർഡായിട്ടായിരിക്കും തുക നൽകുക. 2021 മാർച്ച് 31നം തുക ചെലവഴിക്കുകയും വേണം. റുപെ കാർഡിനുള്ള ബാങ്ക് നിരക്ക് സർക്കാർ വഹിക്കും. ജീവനക്കാർക്കുള്ള എൽടിസി സ്കീംവഴി 28,000 കോടികൂടി വിപണിയിലെത്തും. LTC cash voucher scheme for govt employees

from money rss https://bit.ly/3dhP2kR
via IFTTT

വൈദ്യുതി മുടങ്ങി: മുംബൈ നഗരം നിശ്ചലമായി

മുംബൈ: വിതരണ ശൃംഖലയിലുണ്ടായ തകരാറിനെതുടർന്ന് രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നിശ്ചലമായി. ഇതോടെ ടെലികോം, റെയിൽ മേഖലകളെല്ലാം സ്തംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും സാധാരണരീതിയിൽതന്നെ പ്രവർത്തിച്ചു. വൈദ്യുതി തകരാറിനെതുടർന്ന് സെൻട്രൽ റെയിൽവെയിലെ സർവീസുകൾ നിർത്തിവെച്ചതായി റെയിൽവെ ട്വീറ്റിലൂടെ അറിയിച്ചു. ടാറ്റ പവറിന്റെ വിതരണശൃംഖലയിലെ തകരാറാണ് വൈദ്യുതി മുടങ്ങാനിടയാക്കിയതെന്ന് വെസ്റ്റേൺ റെയിൽവെ ട്വീറ്റ് ചെയ്തു. നഗരത്തിലെ ട്രാഫിക് സിഗ്നലുകളും പ്രവർത്തിക്കാതായി. കാൽവ-പഡ്ഗെ പവർഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്നും ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മഹാരാഷ്ട്ര ഊർജ വകുപ്പ് മന്ത്രി നിതിൻ റാവത്ത് അറയിച്ചു. രാവിലെ 10മണിയോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്(ബെസ്റ്റ്)ആണ് മുംബൈയിൽ വൈദ്യുതി വിതരണംചെയ്യുന്നത്. Mumbai On Pause After Huge Power Outage

from money rss https://bit.ly/3nR5PQC
via IFTTT