121

Powered By Blogger

Monday, 12 October 2020

ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്തയുടെ നീക്കം പാളി

മുംബൈ: ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്ത ലിമിറ്റഡിന്റെ നീക്കം പാളി. ഓഹരിയൊന്നിന് 320 രൂപവീതം വേണമെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതാണ് കമ്പനിക്ക് വലിയ തിരിച്ചടിയായത്. നിയമപ്രകാരം വിപണിയിൽനിന്ന് പിൻമാറുന്നതിന് പൊതുവിഭാഗത്തിലെ 90 ശതമാനം ഓഹരിയുടമകളുടെ അനുമതി വേണ്ടതുണ്ട്. വേദാന്തയ്ക്ക് ഇത്തരത്തിൽ 134.1 കോടി ഓഹരികൾ വാങ്ങുന്നതിനുള്ള അനുമതിപത്രമായിരുന്നു വേണ്ടിയിരുന്നത്. അവസാനനിമിഷംവരെ കമ്പനിക്ക് 125.47 കോടി ഓഹരികളുടെ കാര്യമാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. ഇതും തിരിച്ചടിയായി. പൊതുവിഭാഗത്തിലുള്ള 169.73 കോടി ഓഹരികളിൽ 137.74 കോടി എണ്ണം വിൽക്കാൻ സന്നദ്ധത അറിയിച്ച് നിക്ഷേപകർ എത്തിയിരുന്നെങ്കിലും 12 കോടി ഓഹരികളുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് സെബിയോട് ഒരുദിവസത്തെ സമയംകൂടി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെവന്നതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. എൽ.ഐ.സി.ക്ക് കമ്പനിയിൽ 6.37 ശതമാനം ഓഹരികളുണ്ട്. അന്തിമവില സംബന്ധിച്ച് എൽ.ഐ.സി.യുമായി ധാരണയിലെത്താനുള്ള ശ്രമവും വിഫലമായി. ഈ വില അംഗീകരിച്ചാൽ മുഴുവൻ ഓഹരികളും 320 രൂപ നിരക്കിൽ കമ്പനി വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. ഡീലിസ്റ്റിങ് പരാജയപ്പെട്ടതോടെ തിങ്കളാഴ്ച കമ്പനിയുടെ ഓഹരിവില 20 ശതമാനത്തിനുമുകളിൽ ഇടിഞ്ഞു. രാവിലെ 109.90 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരി 25.15 രൂപയുടെ (20.60 ശതമാനം) നഷ്ടവുമായി 96.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികൾ തിരിച്ചുവാങ്ങി ഡീലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് വേദാന്ത ഓഹരിവില ഈ മാസം 141.45 രൂപവരെ എത്തിയിരുന്നു. അതേസമയം, സ്ഥിരികരിക്കാത്ത രീതിയിൽ ബിഡ് നൽകിയ 12 കോടി ഓഹരികളെക്കുറിച്ച് സെബി ബി.എസ്.ഇ.യോട് വിവരം തേടുമെന്ന് സൂചനയുണ്ട്. ഈ ബിഡ് യഥാർഥത്തിൽ ഉള്ളതാണോ അതോ മറ്റെന്തിങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണിത്.

from money rss https://bit.ly/3dlBNzu
via IFTTT