121

Powered By Blogger

Monday, 12 October 2020

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി കാഷ് വൗച്ചർ സ്കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ്വകയിരുത്തുക. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വർഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. ഇതിൽ 200 കോടി രൂപവീതം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്കും നൽകും. വൈകീട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എൻകാഷ്മെന്റായി നൽകുക. ഈതുകയ്ക്ക് പൂർണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങൾ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റൽ പണമിടപാടുമാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. നാലുവർഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവൽ കൺസഷൻ(എൽടിസി)അനുവദിക്കുക. പേ സ്കെയിലിനനുസരിച്ചാകും വിമാന, ട്രെയിൻ യാത്രാ നിരക്കുകൾ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നൽകുക. Proposals to stimulate consumer spending has two components 🔯LTC Cash Voucher Scheme 🔯Special Festival Advance Scheme The other set of proposals involves capital expenditure - @nsitharaman — PIB in Maharashtra 🇮🇳 (@PIBMumbai) October 12, 2020 പ്രഖ്യാപനങ്ങൾ: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും 10,000 രൂപയുടെ പലിശ രഹിത അഡ്വാൻസ്. ഫെസ്റ്റിവെൽ അലവൻസ് നൽകാനായി 4,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരുകളും അലവൻസ് വിതരണംചെയ്താൽ 8,000 കോടി രൂപകൂടി വിപണിയിലെത്തും. ഉത്സവകാലയളവിൽ ഈതുക ജീവനക്കാർ വിനിയോഗിക്കണം. റുപെ കാർഡായിട്ടായിരിക്കും തുക നൽകുക. 2021 മാർച്ച് 31നം തുക ചെലവഴിക്കുകയും വേണം. റുപെ കാർഡിനുള്ള ബാങ്ക് നിരക്ക് സർക്കാർ വഹിക്കും. ജീവനക്കാർക്കുള്ള എൽടിസി സ്കീംവഴി 28,000 കോടികൂടി വിപണിയിലെത്തും. LTC cash voucher scheme for govt employees

from money rss https://bit.ly/3dhP2kR
via IFTTT