
രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റേയും മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പുപോരിനിടെ വിവാദ വെളിപ്പെടുത്തലുമായി ബിജെപിയുടെ സഖ്യകക്ഷി നേതാവ്. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ, ഗെലോട്ടിനെ പിന്തുണക്കാന്‍ തനിക്ക് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് ആവശ്യപ്പെട്ടു എന്നാണ് രാഷ്ട്രീയ ലോക് താന്ത്രിക്...