121

Powered By Blogger

Saturday, 18 July 2020

ഗെലോട്ടിനെ പിന്തുണക്കാൻ കോൺഗ്രസ് എംഎൽഎമാരോട് വസുന്ധര രാജെ ആവശ്യപ്പെട്ടതായി ബിജെപി സഖ്യകക്ഷി നേതാവ്

രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റേയും മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റേയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പുപോരിനിടെ വിവാദ വെളിപ്പെടുത്തലുമായി ബിജെപിയുടെ സഖ്യകക്ഷി നേതാവ്. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ, ഗെലോട്ടിനെ പിന്തുണക്കാന്‍ തനിക്ക് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് ആവശ്യപ്പെട്ടു എന്നാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപിയായ ഹനുമാന്‍ ബേനിവാള്‍ പറഞ്ഞിരിക്കുന്നത്.

സിക്കാര്‍, നാഗോര്‍ മേഖലകളിലെ ജാട്ട് വിഭാഗക്കാരായ കോണ്‍ഗ്രസ് എംഎല്‍എമാരോട് മുന്‍ മുഖ്യമന്ത്രി വസുന്ധര ആവശ്യപ്പെട്ടത്, അശോക് ഗെലോട്ടിനെ പിന്തുണക്കാനും സച്ചിന്‍ പൈലറ്റുമായി അകലം പാലിക്കാനുമാണ്. എന്റെ കയ്യില്‍ ഇതിന് തെളിവുണ്ട് - നാഗോര്‍ എംപിയായ ഹനുമാന്‍ ബേനിവാള്‍ പറഞ്ഞു. വസുന്ധര രാജെയുടെ കടുത്ത വിമര്‍ശകനമായ ഹനുമാന്‍ ബേനിവാള്‍, 2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി വിട്ടത്. ഹിന്ദിയിലാണ് ഹനുമാന്റെ ട്വീറ്റ്.  


രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലെ പ്രതിസന്ധിയില്‍ വസുന്ധര രാജെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ബിജെപിയും ഈ വിഷയത്തില്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്. വസുന്ധര രാജെ പങ്കെടുക്കാനിരുന്ന ബിജെപി യോഗം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിശ്വാസവോട്ടിന് വേണ്ടിയുള്ള ആവശ്യങ്ങളുയര്‍ത്തുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ വിട്ടുനിന്നിരുന്നു. 20 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അവകാശവാദം. ഹരിയാനയില്‍ മനേസറിലുള്ള ഹോട്ടലില്‍ നിന്ന് 16 എംഎല്‍എമാരുടെ വീഡിയോ പുറത്തുവന്നിരുന്നു.

സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ ബിജെപി നിര്‍ത്തിവച്ചതായും ഇതിന് പിന്നില്‍ വസുന്ധര രാജെയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ തങ്ങളെ അയോഗ്യരാക്കിയതിനെതിരെ സച്ചിന്‍ പൈലറ്റും ഒപ്പമുള്ള മറ്റ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അയോഗ്യരാക്കിയതിന് എതിരാണ് കോടതി വിധിയെങ്കില്‍ അത് ഗെലോട്ട് സര്‍ക്കാരിന് തലവേദനയാകം.



* This article was originally published here