തുടർച്ചയായി ഒമ്പതാമത്തെ ദിവസവും രാജ്യത്തൊട്ടാകെ പെട്രൊളിന്റെയും ഡീസലിന്റെയും വിലവർധിപ്പിച്ചു. ഇതോടെ പെട്രോളിന് 5 രൂപയും ഡീസലിന് 4.87 രൂപയുമാണ് മൊത്തംവർധിച്ചത്. തിങ്കളാഴ്ച പെട്രോളിന് 48 പൈസയും ഡീസലിന് 59 പൈസയുമാണ് കൂട്ടിയത്. ഡൽഹിയിലെ വില പെട്രോൾ ലിറ്ററിന് 76.26 രൂപയും ഡീസലിന് 75.78 രൂപയുമായി. 2017 ജൂണിൽ ദിനംപ്രതി വില പരിഷ്കരിക്കാൻ തുടങ്ങിയശേഷം ഒരൊറ്റദിവസം ഏറ്റവും വിലകൂടിയത് കഴിഞ്ഞ ദിവസമായിരുന്നു. ഞായറാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയുമാണ്...