121

Powered By Blogger

Sunday, 14 June 2020

ജിയോയില്‍ വീണ്ടും നിക്ഷേപം: ഇത്തവണയെത്തിയത് യുഎസിലെ എല്‍ കാറ്റര്‍ട്ടണ്‍

ജിയോ പ്ലാറ്റ്ഫോംസിൽ ഇതാ പത്താമത്തെ സ്ഥാപനവും നിക്ഷേപമായെത്തി. ഉപഭോക്തൃ ഉത്പന്ന മേഖലയിൽ നിക്ഷേപംനടത്തുന്നയുഎസിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എൽ കാറ്റർട്ടണാണ് പുതിയതായി എത്തിയത്. 1,894.50 കോടി രൂപയാണ് കമ്പനി ജോയിയിൽ നിക്ഷേപിക്കുക. 0.39ശതമാനം ഉടമസ്ഥതാവകാശമായിരിക്കും ഇവർക്ക് ജിയോ പ്ലാറ്റ്ഫോംസിൽ ലഭിക്കുക. ലോകത്തിലെതന്നെ 200 പ്രമുഖ ഉപഭ്ക്തൃ ഉത്പന്ന ബ്രാൻഡുകളിൽ എൽ കാറ്റർട്ടൺ നിക്ഷേപം നടത്തിയിട്ടുണ്ട്. ഏഴ് ആഴ്ചയ്ക്കിടെ ജിയോയിൽ നിക്ഷേപവുമായെത്തുന്ന പത്താമത്തെ വിദേശ സ്ഥാപനമാണിത്. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥപനമായ ടിപിജി 4,546.80 കോടി നിക്ഷേപിച്ച് രണ്ടുമണിക്കൂറുകൾക്കുള്ളിലാണ് കാറ്റർട്ടണുമെത്തിയത്. ഇതോടെ ജിയോയിലെത്തിയ മൊത്തം നിക്ഷേപം 104,326.65 കോടി രൂപയായി ഉയർന്നു. 22.38ശതമാനം ഓഹരികളാകും ഭാവിയിൽ ഈ കമ്പനികൾക്കൊട്ടാകെ ലഭിക്കുക. കാറ്റർട്ടൺ കൂടിയെത്തിയതോടെ ജിയോയുടെ മൂല്യം 4.91 ലക്ഷംകോടി രൂപയായി ഉയർന്നു. ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള കമ്പനികൾ ഇപ്പോൾ ജിയോയിൽ പങ്കാളികളാണ്. L Catterton becomes 10th investor in Jio Platforms

from money rss https://bit.ly/2UNwS2m
via IFTTT