121

Powered By Blogger

Saturday 10 April 2021

കരുതലോടെ നീങ്ങാം: കോവിഡും കോർപറേറ്റ് ഫലങ്ങളുമാകും വിപണിയെ സ്വാധിനിക്കുക

ഏപ്രിൽ ഒമ്പതിന് ആവസാനിച്ച വ്യാപാര ആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റേതായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനതോത് ഉയർന്നതും വാക്സിൻ വിതരണത്തിലെ തടസ്സവും ആർബിഐയുടെ വായ്പനയ പ്രഖ്യാപനവുംമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. സ്മോൾ ക്യാപുകളുടെ മുന്നേറ്റമാണ് കഴിഞ്ഞയാഴ്ച ശ്രദ്ധേയമായത്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ 1.2ശതമാനവും ഉയർന്നു. പിഐ ഇൻഡസ്ട്രീസ്, സെയിൽ, ഇൻഫോ എഡ്ജ് ഇന്ത്യ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഗ്ലെൻമാർക്ക് ഫാർമ തുടങ്ങിയ ഓഹരികളാണ് മിഡ്ക്യാപ് സൂചികയെ ചലിപ്പിച്ചത്. 5 മുതൽ 10 ശതമാനംവരെ ഈ ഓഹരികൾ നേട്ടമുണ്ടാക്കി. ലാർജ് ക്യാപിലാകട്ടെ കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല. എങ്കിലും സെൻസെക്സിൽ ടിസിഎസാണ് മികച്ചനേട്ടമുണ്ടാക്കിയത്. വിപണിമൂല്യത്തിൽ 58,659 കോടികൂടി ചേർക്കാൻ ഐടി ഭീമനായി. ഇൻഫോസിസിന്റെ മൂല്യത്തിൽ 23,625 കോടിയും ഹിന്ദുസ്ഥാൻ യുണിലിവറിന്റെമൂല്യത്തിൽ 17,974 കോടി രൂപയും ഭാരതി എയർടെലിന്റെ മൂല്യത്തിൽ 13,428 കോടിയും വർധിച്ചു. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കിന് 35,750 കോടിയും റിലയൻസിന് 25,168 കോടി രൂപയും ബജാജ് ഫിനാൻസിന് 23,910 കോടി രൂപയും വിപണിമൂല്യത്തിൽനിന്ന് നഷ്ടമായി. സെക്ടറൽ സൂചികകൾ പരിശോധിച്ചാൽ, മെറ്റൽ സൂചികയാണ് കുതിപ്പിൽ മുന്നിലെത്തിയത്. 6.6ശതമാനമാണ് നേട്ടം. നിഫ്റ്റി ഐടി സൂചിക 5.3ശതമാനവും ഫാർമ അഞ്ച് ശതമാനവും നേട്ടമുണ്ടാക്കി. വരും ആഴ്ച കോവിഡിന്റെ വ്യാപനം വിപണിയെ തളർത്തിയെങ്കിലും റിസർവ് ബാങ്കിന്റെപ്രഖ്യാപനങ്ങളാണ് പിടിച്ചുനിൽക്കാൻ തുണയായത്. വരാനിരിക്കുന്ന നാലാം പാദത്തിലെ പ്രവർത്തനഫലങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് സൂചികകൾക്ക് കരുത്തേകുമെന്നുതന്നെയാണ് വിലയിരുത്തൽ. കോവിഡിന്റെ പിടിയിൽനിന്ന് ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ ഫലമാകും മാർച്ച് പാദത്തിലെ പ്രവർത്തനറിപ്പോർട്ടുകളിൽ പ്രതിഫലിക്കുക. എങ്കിലും കോവിഡ് കേസുകളിലെ ക്രമാതീതമായ വർധന ഭീഷണിയുയർത്തുന്നുമുണ്ട്. അതുകൊണ്ട് കരുതലോടെയാകണം ഓരോ ചുവടുവെയ്പ്പും.

from money rss https://bit.ly/3t63jIt
via IFTTT

ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു

രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു. 2016 സെപ്റ്റംബറിലാണ് ആദ്യമായി 100 ലക്ഷംകോടി പിന്നിട്ടത്. 2011 ഫെബ്രുവരിയിൽ 50 ലക്ഷംകോടിയും. 2021 മാർച്ച് 26ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കൃത്യമായി പറഞ്ഞാൽ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷത്ത നിക്ഷേപവുമായി താരതമ്യംചെയ്താൽ 11.3ശതമാനമാണ് വർധന. അതേസമയം, കഴിഞ്ഞഒരുവർഷം നിക്ഷേപവരവിൽ അസ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസ്കുള്ള ആസ്തികളോട് വിമുഖതകാണിക്കുന്നതിനാലും സമ്പാദ്യത്തിൽനിന്ന് നിശ്ചിതവരുമാനം ആഗ്രഹിക്കുന്നതിനാലും നിക്ഷേപകർ ബാങ്ക് എഫ്ഡിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് വൻതോതിൽ പണംപിൻവലിച്ചതും ഡെറ്റ് ഫണ്ടുകളിലെ ആദായത്തിൽ മാർച്ചിൽ ഇടിവുണ്ടായതും ബാങ്ക് നിക്ഷേപം വർധിക്കാനിടയാക്കിയതായാണ് വിലയിരുത്തൽ. പിൻവലിച്ചനിക്ഷേപമെല്ലാം ബാങ്കിലാണെത്തിയത്. Banks in India cross ₹150 trillion milestone in deposits

from money rss https://bit.ly/2OErDlG
via IFTTT

കുത്തകവിരുദ്ധ നടപടി: ആലിബാബയ്ക്ക് ചൈന 280 കോടി ഡോളർ പിഴചുമത്തി

വിപണിയിലെ ആധിപത്യം ദുരുപയോഗംചെയ്തെന്നാരോപിച്ച് ചൈനയിലെ വിപണി റെഗുലേറ്റർ ആലിബാബയ്ക്ക് 280 കോടി ഡോളർ(ഏകദേശം 21,000 കോടി രൂപ) പിഴവിധിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആലിബാബായ്ക്ക് വൻതുക പിഴചുമത്തിയത്. കമ്പനിയുടെ 2019ലെ ആഭ്യന്തര മൊത്തവില്പനയുടെ നാലുശതമാനത്തിന് തുല്യമായ തുകയാണിത്. വിപണിയിലെ ആധിപത്യത്തിന് സഹായിച്ച നയങ്ങളിൽനിന്ന് ആലിബാബയ്ക്ക് ഇനി പിന്മാറേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ജാക്ക് മായുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനം സ്വന്തമായി രൂപകൽപനചെയ്ത പ്ലാറ്റ്ഫോം നിയമങ്ങളും അൽഗൊരിതം പോലുള്ള സാങ്കേതികസാധ്യതകളും ഉപയോഗിച്ചാണ് വിപണിയിൽ ശക്തിതെളിയിച്ചതെന്നും അതിലൂടെ അനുചിതമായ മത്സരംവളർത്തി വിപണിപിടിച്ചെന്നുമാണ് പ്രധാന ആരോപണം. ഡിസംബറിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് വൻതുക പിഴയിടാൻ മാർക്കറ്റ് റെഗുലേറ്റർ തീരുമാനിച്ചത്. China imposes $2.8 bn penalty on Alibaba in monopoly probe

from money rss https://bit.ly/3mzVdoK
via IFTTT