2008ലെ തകർച്ചയ്ക്കുശേഷം വിപണികണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കഴിഞ്ഞയാഴ്ച സംഭവിച്ചത്. സൂചികകളിൽ 12 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. മാർച്ച് 20ന് അവസാനിച്ചയാഴ്ച ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 14 ശതമാനവും മിഡ് ക്യാപ് 12 ശതമാനവും തകർന്നടിഞ്ഞു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ ഒരാഴ്ചകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം മാർച്ച് 20ലെ കണക്കുപ്രകാരം 116.09 ലക്ഷം കോടി രൂപയിലേയ്ക്ക്...